എക്‌സൈഡ് ലൈഫ് സ്റ്റാർ സേവർ പോളിസി അവതരിപ്പിച്ചു

Posted on: January 27, 2016

Exide-Life-Logo-Big

കൊച്ചി : എക്‌സൈഡ് ലൈഫ് ഇൻഷുറൻസിന്റെ പരിമിതകാല നിക്ഷേപ, സേവിംഗ്‌സ് കം ഇൻഷുറൻസ് പ്ലാൻ എക്‌സൈഡ് ലൈഫ് സ്റ്റാർ സേവർ വിപണിയിൽ അവതരിപ്പിച്ചു. കേവലം അഞ്ച് വർഷം മാത്രം പ്രീമിയം അടച്ചാൽ മതിയാകുന്ന ഈ പദ്ധതി നികുതി രഹിത, ഗ്യാരന്റീഡ് മച്വരിറ്റി ബെനിഫിറ്റ് ഉറപ്പു നൽകുന്നു.

10, 12, 15 വർഷ കാലയളവുകളിലാണ് ഈ പോളിസി എത്തുന്നത്. മച്വരിറ്റി ബെനിഫിറ്റി ന് പുറമേ പോളിസി കാലയളവിൽ ഇൻഷുറൻസ് കവറേജും നൽകുന്നുണ്ട് ഈ പ്ലാൻ. അപകട മരണം പോലുളള സാഹചര്യങ്ങളിൽ ഇരട്ടി തുക വരെയുളള ലൈഫ് കവറേജും ലഭിക്കുന്നു.

25 ഓളം മാരക രോഗങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന എക്‌സൈഡ് ലൈഫ് ക്രിട്ടിക്കൽ ഇൽനെസ് റൈഡർ പ്ലാനും ഇതോടൊപ്പം എടുക്കാവുന്നതാണ്. 60 വയസ് വരെയുളളവർക്ക് ഈ പോളിസിയിൽ ചേരാം. 24,000 രൂപയാണ് കുറഞ്ഞ വാർഷിക പ്രീമിയം.

എക്‌സൈഡ് ഇന്റസ്ട്രീസിന്റെ പൂർണ്ണ ഉടമസ്ഥതയിലുളള സംരംഭമാണ് എക്‌സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനി. രാജ്യത്തെമ്പാടുമായി 10 ലക്ഷത്തിലധികം ഉപഭോക്താക്കളുളള കമ്പനി 8,800 കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്.