ബജാജ് അലയൻസ് ബീമ ധൻ സുരക്ഷ യോജന

Posted on: January 9, 2016

Bajaj-Allianz-big

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഗ്രാമീണ മേഖലയിലെ ചെറിയ വരുമാനക്കാരെ ലക്ഷ്യമാക്കി ബജാജ് അലയൻസ് ബീമ ധൻ സുരക്ഷ യോജന മൈക്രോ ടേം ഇൻഷുറൻസ് പദ്ധതി പുറത്തിറക്കി. പത്തു വർഷം വരെ കാലാവധി ലഭിക്കുന്ന ഈ പദ്ധതി 35 വയസിൽ താഴെയുള്ളവർക്കു വാർഷിക പ്രമീയത്തിന്റെ 35 ഇരട്ടിവരെ കവറേജ് നല്കുന്നു. കുറഞ്ഞ പ്രീമിയം വാർഷികാടിസ്ഥാനത്തിൽ 1500 രൂപയും മാസാടിസ്ഥാനത്തിൽ 200 രൂപയുമാണ്. പതിനെട്ടു വയസു മുതൽ 60 വയസ് വരെയുള്ളവർക്കു ബീമാ ധൻ സുരക്ഷാ യോജനയിൽ ചേരാം. അഞ്ച്, ഏഴ്, 10 വർഷം എന്നിങ്ങനെ മൂന്നു കാലാവധികളിൽ പോളിസി ലഭ്യമാണ്.

ഒറ്റത്തവണ പ്രീമിയം ഓപ്ഷനും ഈ പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. ഇതിൽ കുറഞ്ഞ പ്രീമിയം 5,000 രൂപയും കൂടിയ പ്രീമിയം 25,000 രൂപയുമാണ്. പത്തുവർഷം കാലാവധിയുള്ള ഒറ്റത്തവണ പ്രീമിയം പോളിസിയിൽ ഏഴിരട്ടി കവറേജാണ് ലഭിക്കുക. മുപ്പത്തഞ്ചു വയസിനുള്ളിൽ ചേരുന്നവർക്കാണ് ഒറ്റത്തവണ പോളിസി ലഭിക്കുക.

ഡെത്ത് ബെനിഫിറ്റ് ആയി സം അഷ്വേഡ് തുകയേക്കാൾ കൂടുതൽ ഈ പോളിസി ഉറപ്പു നല്കുന്നു. അടച്ച മൊത്തം പ്രീമിയത്തിന്റെ 105 ഇരട്ടിയോ സം അഷ്വേഡ് തുകയോ മച്വരിറ്റിയിൽ ഉറപ്പു നല്കിയിട്ടുള്ള സം അഷ്വേഡ് തുകയോ ഏതാണോ കൂടുതൽ അതു ലഭിക്കും. പോളിസി കാലാവധി പൂർത്തിയായാൽ പോളിസി ഉടമയ്ക്കു മച്വരിറ്റി തുകയായി മൊത്തം അടച്ച പ്രീമിയം തിരികെ ലഭിക്കും.

സിംഗിൾ പ്രീമിയം പോളിസി ഉടമകൾക്കു മറ്റു പോളിസികൾക്കുള്ള ഡെത്ത് ബെനിഫിറ്റിനു പുറമേ അടച്ച പ്രീമിയത്തിന്റെ 110 ശതമാനമോ 125 ശതമാനമോ ചേരുന്ന പ്രായത്തിനനുസരിച്ചു ലഭിക്കും.

കൂടുതൽ ആളുകൾക്കു സാമ്പത്തിക സുരക്ഷ നല്കുകയെന്ന ലക്ഷ്യത്തോടെയാണ് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് ഏറ്റവും കുറഞ്ഞ തുകയായ 1500 രൂപ വാർഷിക പ്രീമിയത്തിൽ ബജാജ് അലയൻസ് ബീമ ധൻ സുരക്ഷ യോജന ടേം പോളിസി പുറത്തിറക്കിയിരിക്കുന്നതെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അഞ്ജു അഗർവാൾ പറഞ്ഞു.