ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് സ്മാർട്ട് പുറത്തിറക്കി

Posted on: December 22, 2015

ICICI-Pru-iProtect-Smart-Bi

കൊച്ചി : ഐസിഐസിഐ പ്രൂഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ് കമ്പനി ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് സ്മാർട്ട് എന്ന സിംഗിൾ പ്രീമിയം പോളിസി പുറത്തിറക്കി. മരണം, മാരക രോഗങ്ങൾ, അപകട മരണം, അപകടം മൂലമുള്ള അംഗവൈകല്യം എന്നിവയ്‌ക്കെതിരെ പരിരക്ഷ നൽകുന്നതാണ് പോളിസി. ഇത്തരത്തിൽ ലൈഫ്, ആരോഗ്യം, അപകടം എന്നിവയ്‌ക്കെല്ലാം സംയുക്തമായി പരിരക്ഷ നൽകുന്ന ആദ്യ പദ്ധതിയാണിത്.

കുടുംബത്തിലെ വരുമാനമുള്ള വ്യക്തിക്ക് ആകസ്മികമായി എന്തെങ്കിലും സംഭവിക്കുന്ന സാഹചര്യത്തിലും അതേ സാമ്പത്തിക സാഹചര്യം തന്നെ നിലനിർത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി. ലൈഫ് ഇൻഷൂറൻസ്, ആരോഗ്യ ഇൻഷൂറൻസ്, അപകട ഇൻഷൂറൻസ് പദ്ധതികൾ ജനങ്ങൾ വെവ്വേറെ വാങ്ങുകയാണ് പതിവ്. ഇതിനു പകരമായി ഒരൊറ്റ പദ്ധതിയിലൂടെ താങ്ങാനാവുന്ന നിരക്കിൽ ഇവയെല്ലാം ലഭ്യമാക്കുന്നതാണ് ഐ പ്രൊട്ടക്ട് സ്മാർട്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ പുനീത് നന്ദ ചൂണ്ടിക്കാട്ടി.

50 ലക്ഷം രൂപയുടെ ലൈഫ്, ഹെൽത്ത് പരിരക്ഷകൾക്കും 10 ലക്ഷം രൂപയുടെ ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷയ്ക്കുമായി 30 വയസ്സുള്ളവർക്ക് 1,110 രൂപയുടെ പ്രതിമാസ പ്രീമിയമാണ് വരുന്നത്. 35 വയസ്സുള്ളവർക്ക് ഇത് 1,493 രൂപയും 40 വയസുള്ളവർക്ക് 2,126 രൂപയുമായിരിക്കും. 30 വർഷമാണ് കാലാവധി.