എഐഎ ലൈഫ് ഉത്പന്നങ്ങൾ ഇൻഡസ് ഇൻഡ് ബാങ്കു വഴി

Posted on: October 14, 2015

TATA-AIA-Life-Insurance-Log

കൊച്ചി : ഇൻഡസ് ഇൻഡ് ബാങ്കും ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനിയും കോർപറേറ്റ് ഏജൻസി കരാർ വച്ചു. ഇതനുസരിച്ച് ടാറ്റാ എഐഎ ലൈഫിന്റെ ഇൻഷുറൻസ് ഉത്പന്നങ്ങൾ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ശാഖകൾ വഴി വിതരണം ചെയ്യും. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ചു ലൈഫ് കവർ, സമ്പാദ്യം, സമ്പത്ത് സൃഷ്ടി തുടങ്ങിയവയ്ക്കു സഹായകമായ വൈവിധ്യമാർന്ന ഇൻഷുറൻസ് ഉത്പന്നങ്ങൾ ബാങ്ക് ലഭ്യമാക്കും.

ഇൻഡസ് ഇൻഡ് ബാങ്കിന് രാജ്യത്തൊട്ടാകെ 854 ശാഖകളും 1578 എടിഎമ്മുകളുമുണ്ട്. കൂടാതെ ലണ്ടൻ, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ പ്രതിനിധികളുമുണ്ട്. ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കഴിഞ്ഞ ധനകാര്യ വർഷത്തിൽ 2122 കോടി രൂപ പ്രീമിയം വരുമാനം നേടി. അറ്റാദായം 264 കോടി രൂപ.