റിലയൻസ് ഇൻക്രീസിംഗ് ഇൻകം ഇൻഷുറൻസ് പ്ലാൻ

Posted on: October 1, 2015

Reliance-Life-logo-Big

കൊച്ചി : റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി റിലയൻസ് ഇൻക്രീസിംങ്ങ് ഇൻകം ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. വർധിച്ചു വരുന്ന ചെലവുകൾ നേരിടാനും പോളിസി ഉടമയുടെ സ്വപ്നങ്ങളും നിറവേറ്റുവാനും സാധ്യമാക്കുന്ന പരമ്പരാഗത നോൺ-പാർട്ടിസിപേറ്റിംങ്ങ് പദ്ധതിയാണ് റിലയൻസ് ഇൻക്രീസിംങ്ങ് ഇൻകം ഇൻഷുറൻസ് പ്ലാൻ.

പ്രീമിയം പേമെന്റിന്റെ കാലാവധിയ്ക്കു ശേഷം ഇൻകം വിത്ത് മച്യൂരിറ്റി ബെനഫിറ്റ് ഓപ്ഷണിൽ 3 ശതമാനവും ഉം ഒൺലി ഇൻകം ഓപ്ഷനിൽ 6 ശതമാനവും പ്രതിവർഷം വർധിക്കുന്ന രീതിയിൽ ദീർഘകാലത്തേക്ക് മാസം തോറും മുടങ്ങാതെ വരുമാനം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷത. സമ്പാദ്യത്തോടൊപ്പമുള്ള ലൈഫ് ഇൻഷുറൻസിന്റെ പ്രയോജനങ്ങൾ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

പദ്ധതിയിലെ 12 മുതൽ 24 വർഷം വരെ കാലാവധിക്കുള്ള പോളിസിയിൽ പ്രവേശിക്കുന്നതിന് പ്രായപരിധി 14 മുതൽ 60 വയസ് വരെയാണ്. ഈ പദ്ധതിയെ നിക്ഷേപ ഘട്ടം വരുമാന ഘട്ടം എന്നീ രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഉപഭോക്താവ് പതിവ് പ്രീമിയങ്ങൾ അടച്ചുകൊണ്ടിരിക്കുന്നതാണ് പോളിസി കാലാവധിയിലെ ആദ്യ പകുതി. പോളിസി കാലാവധിയിലെ രണ്ടാമത്തെ പകുതിയായ വരുമാന ഘട്ടമാവട്ടെ പദ്ധതിയുടെ ഭാഗമായി ഉപഭോക്താവ് മാസംതോറും വരുമാനം സ്വീകരിക്കാൻ തുടങ്ങുന്ന ഘട്ടമാണ്. രണ്ട് ഓപ്ഷനുകളിൽ ഈ പദ്ധതി ലഭ്യമാണ്.

കേവല വരുമാന ഓപ്ഷനും മച്യൂരിറ്റിയോടൊപ്പമുള്ള വരുമാന ഓപ്ഷനും. 24 വർഷത്തെ പോളിസിയിൽ, ഇൻകം വിത്ത് മച്യൂരിറ്റി ബെനഫിറ്റ് ഓപ്ഷണിൽ 13-മത് പോളിസി വർഷം മുതൽ ഒരു പതിവ് വരുമാനം എന്ന നിലയിൽ പോളിസി ഉടമയ്ക്ക് നിശ്ചയിക്കപ്പെട്ട തുകയുടെ ഒരു ശതമാനവും ലഭിക്കാൻ തുടങ്ങുകയും നിശ്ചയിക്കപ്പെട്ട തുകയുടെ 12 ശതമാനവും മൊത്തം വരുമാനമായി ആ വർഷത്തിൽ ലഭിക്കുകയും ചെയ്യുന്നു. 24-മത് പോളിസി വർഷത്തിൽ, 3 ശതമാനം വാർഷിക വർധന സഹിതം നിശ്ചയിക്കപ്പെട്ട തുകയുടെ 45 ശതമാനം വരെ ആ വർഷത്തെ മൊത്തം വരുമാനം അഭിവൃദ്ധിപ്പെടും.

അതേ അവസരത്തിൽ, ഒൺലി ഇൻകം ഓപ്ഷണിൽ 13-മത് പോളിസി വർഷം മുതൽ ഒരു പതിവ് വരുമാനം എന്ന നിലയിൽ പോളിസി ഉടമയ്ക്ക് നിശ്ചയിക്കപ്പെട്ട തുകയുടെ 2 ശതമാനവും ലഭിക്കാൻ തുടങ്ങുകയും നിശ്ചയിക്കപ്പെട്ട തുകയുടെ 24 ശതമാനവും മൊത്തം വരുമാനമായി ആ വർഷത്തിൽ ലഭിക്കുകയും ചെയ്യുന്നു. 24-മത് പോളിസി വർഷത്തിൽ, 65 ശതമാനം വാർഷിക വർധന സഹിതം നിശ്ചയിക്കപ്പെട്ട തുകയുടെ 90 ശതമാനം വരെ ആ വർഷത്തെ മൊത്തം വരുമാനം മെച്ചപ്പെടും.

സാമ്പത്തിക ലക്ഷ്യങ്ങളെല്ലാം അനായാസം കൈവരിക്കുക എന്നതാണ് അധിക വരുമാന ധാര കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനി ചീഫ് ഏജൻസി ഓഫീസറായ സാഹു അറിയിച്ചു.