എൽഐസി ന്യൂ എൻഡോവ്‌മെന്റ് പ്ലസ്

Posted on: August 20, 2015

LIC-New-ENDOWMENT-PLUS-Big

കൊച്ചി : എൽഐസിയുടെ പുതിയ യുലിപ് പദ്ധതിയായ ന്യു എൻഡോവ്‌മെന്റ് പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. ഓഹരിവിപണിയുടെ വരുമാന സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിൽ നിക്ഷേപകർക്ക് തെരഞ്ഞെടുക്കാൻ നാല് ഫണ്ടുകൾ ഉണ്ട്.

90 ദിവസം മുതൽ 50 വയസുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാവുന്നതാണ്. പ്രീമിയം കാലാവധി 10 മുതൽ 20 വർഷം വരെയാണ്. അഞ്ച് വർഷത്തിനു ശേഷം എപ്പോൾ വേണമെങ്കിലും കിഴിവുകളില്ലാതെ ഫണ്ട് ഭാഗികമായോ പൂർണമായോ പിൻവലിക്കാനാകും.