ടാറ്റാ എഐഎ ലൈഫിന് ഫോർച്യൂൺ ഗാരന്റി പോളിസി

Posted on: July 29, 2015

Tata-AIA-Life-Fortune-Guranകൊച്ചി: ഗാരന്റീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ഇൻഷുറൻസ് പോളിസി ഫോർച്യൂൺ ഗാരന്റി ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി പുറത്തിറക്കി. അടയ്ക്കുന്ന പ്രീമിയത്തിന്റെ 159 ശതമാനം വരെ ഗാരന്റീഡ് മച്യൂരിറ്റി ആനുകൂല്യങ്ങൾ ഈ പോളിസി ഉറപ്പു നല്കുന്നു. പോളിസി ഉടമകൾക്കു അവരുടെ ധനകാര്യലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന വിധത്തിൽ സമ്പാദ്യത്തിനും സഹായിക്കുന്ന പോളിസിയാണിത്.

അഞ്ചുവർഷത്തേക്കു പ്രീമിയം അടച്ചാൽ പത്താം വർഷം ഗാരന്റീഡ് ബെനിഫിറ്റ് ലഭിക്കുന്നു. കൂടാതെ അടയ്ക്കുന്ന പ്രീമിയത്തിന്റെ പത്തിരട്ടി ലൈഫ്് കവറും ലഭിക്കുന്നു. പോളിസി ഉടമകൾ വനിതകളാണെങ്കിൽ ഉയർന്ന മച്യൂരിറ്റി ബെനിഫിറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ പോളിസി ഉടമയ്ക്കു ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് ആക്‌സിഡന്റൽ ഡെത്ത് ആൻഡ് ഡിസ്‌മെംബർമെന്റ് റൈഡർ ഉപയോഗിച്ചു കവറേജ് വർധിപ്പിക്കുകയും ചെയ്യാം. മധ്യകാലയളവിലെ ധനകാര്യലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന വിധത്തിലാണ് ഫോർച്യൂൺ ഗാരന്റീഡ് പോളിസി രൂപപ്പെടുത്തിയിട്ടുളളതെന്ന് ടാറ്റ എഐഎ ലൈഫ് ഡെപ്യൂട്ടി സിഇഒ രവി വിശ്വനാഥ് പറഞ്ഞു.