പോൾ രാജ് ക്രെഡായ് കൊച്ചി പ്രസിഡന്റ്

Posted on: May 6, 2015

Paul-Raj-Alfa-Ventures-smal

കൊച്ചി: ക്രെഡായ് കൊച്ചി ചാപ്റ്റർ പ്രസിഡന്റായി പോൾ രാജിനെയും (ഡയറക്ടർ, ആൽഫാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്) സെക്രട്ടറിയായി തങ്കച്ചൻ തോമസിനെയും (സീനിയർ വൈസ് പ്രസിഡന്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് പ്രോജക്ട്‌സ് ലിമിറ്റഡ്) തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി മെറെഡിയൻ ഹോംസ് മാനേജിംഗ് ഡയറക്ടർ രവി ശങ്കറും, ട്രഷററായി ട്രിനിറ്റി ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഡയറക്ടർ റോയ് ജോസഫും ചുമതലയേറ്റു.

ജോൺ തോമസ് (നോയൽ വില്ലാസ്), കെ. വി. അബ്ദുൾ അസീസ് (സ്‌കൈലൈൻ ബിൽഡേഴ്‌സ്), ജേക്കബ് ചാണ്ടി ( സതേൺ ഇൻവെസ്റ്റ്‌മെന്റ്‌സ്), കെ. ലവ (സ്‌കൈലൈൻ ഫൗണ്ടേഷൻസ്), എം. വി. ആന്റണി (കുന്നേൽ എൻജിനിയേഴ്‌സ്), ഡോ. നജീബ് സക്കറിയ (അബാദ് ബിൽഡേഴ്‌സ്), വി. സുനിൽ കുമാർ (അസറ്റ് ഹോംസ്), റാഫി മേത്തർ (ആസ്റ്റൺ റിയലട്ടേഴ്‌സ്), രവി ജേക്കബ് (ട്രൈൻ ഹോൾഡിംഗ്‌സ്) എന്നിവരാണ് 2015-17 ലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

സ്ഥാനാരോഹണ ചടങ്ങിൽ ക്രെഡായ് നാഷണൽ പ്രസിഡന്റ് ഗീതാംഭർ ആനന്ദ് അധ്യക്ഷത വഹിച്ചു. ക്രെഡായ് നാഷണൽ വൈസ് പ്രസിഡന്റ് രഘുചന്ദ്രൻ നായർ വിശിഷ്ടാതിഥിയായിരുന്നു.