മുത്തൂറ്റ് ഹോംഫിൻ ഭവന വായ്പ പലിശനിരക്ക് കുറച്ചു

Posted on: April 30, 2015

Muthoot-Group-Big

കൊച്ചി : മുത്തൂറ്റ് ഹോംഫിൻ പലിശനിരക്ക് 10.20 ൽ നിന്നും 9.90 ശതമാനമായി കുറച്ചു. ഒരു ലക്ഷം മുതൽ 5 കോടി രൂപ വരെയുള്ള ഭവനവായ്പകൾ 30 വർഷം വരെയുള്ള വായ്പാ കാലാവധിയോടെയാണ് മുത്തൂറ്റ് ഹോംഫിൻ നൽകുന്നത്.

ഡിമിനിഷിംഗ് ബാലൻസ് അധിഷ്ഠിതമായി ഇഎംഐ അടയ്ക്കാനാവുന്ന സൗകര്യവും മുത്തൂറ്റ് ഒരുക്കുന്നു. 29 ഏപ്രിൽ മുതൽ പുതിയ പലിശനിരക്ക് നിലവിൽ വന്നു. മെയ് 16 നുള്ളിൽ ലഭിക്കുന്ന വായ്പ അപേക്ഷകൾക്ക് പ്രോസസിംഗ് ചാർജിൽ 50 % ഇളവു നൽകുന്ന മുത്തൂറ്റ് ഹോംഫിൻ ലോഞ്ച് ഓഫർ പദ്ധതിയും നിലവിലുണ്ട്.