കോട്ടയത്ത് കല്യാൺ സാങ്ച്വർ

Posted on: January 24, 2015

Kalyan-Sancture-bhoomipooja

കോട്ടയം : കല്യാൺ ഡവലപ്പേഴ് കോട്ടയത്ത് കല്യാൺ സാങ്ച്വർ എന്ന പേരിൽ പുതിയ പാർപ്പിടസമുച്ചയം ആരംഭിക്കുന്നു. കോട്ടയം കഞ്ഞിക്കുഴിയിൽ കല്യാൺ സാങ്ച്വറിന്റെ ഭൂമിപൂജ ചെയർമാൻ ടി.എസ്. കല്യാണരാമൻ നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

തൃശൂരിനപ്പുറത്തേക്കുളള കല്യാൺ ഡവലപ്പേഴ്‌സിന്റെ ആദ്യ പദ്ധതിയാണിത്. തൃശൂരിൽ അഞ്ചു പദ്ധതികളിലായി അഞ്ചുലക്ഷം ചതുരശ്രയടി കെട്ടിടമാണ് കല്യാൺ ഡവലപ്പേഴ്‌സ് നിർമിക്കുന്നത്. തൃശൂരിനും കോട്ടയത്തിനും പുറമെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും പുതിയ പദ്ധതികൾ തുടങ്ങാനും കമ്പനിക്കു പരിപാടിയുണ്ട്.

കഞ്ഞിക്കുഴിയിൽ 82 സെന്റ് സ്ഥലത്ത് 19 നിലകളിലായാണ് 2, 3 ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾ ഉയരുന്നത്. സ്വിമ്മിംഗ് പൂൾ, ക്ലബ് ഹൗസ്, എയർ കണ്ടീഷൻഡ് പാർട്ടി ഹാൾ, ഫിറ്റ്‌നസ് സെന്റർ, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ, മിനി തിയേറ്റർ, വീഡിയോ ഡോർ ഫോൺ & ആക്‌സസ് കൺട്രോൾ സംവിധാനം, വൈഫൈ ഇന്റർനെറ്റ് സംവിധാനം, ആധുനിക സ്യൂവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഉയർന്ന വേഗതയിലുള്ള എലിവേറ്ററുകൾ എന്നിവ കല്യാൺ റസിഡൻഷ്യൽ ടവറിന്റെ പ്രത്യേകതകളാണ്. 2017 അവസാനം പദ്ധതി പൂർത്തിയാകും.