ഇന്ത്യബുൾസ് 600 കോടിക്ക് ചെന്നൈയിൽ ഓഫീസ് വാങ്ങി

Posted on: November 22, 2014

Indiabulls-office-complex-B

ഇന്ത്യബുൾസ് ഡിസ്ട്രിബ്യൂഷൻ സർവീസസ് 600 കോടി രൂപ മുതൽമുടക്കിൽ ചെന്നൈയിൽ ഓഫീസ് കോംപ്ലക്‌സ് വാങ്ങി. ഇന്ത്യബുൾസ് സെക്യൂരിറ്റീസിന്റെ സബ്‌സിഡയറിയാണ് ഇന്ത്യബുൾസ് ഡിസ്ട്രിബ്യൂഷൻ സർവീസസ്. ദക്ഷിണേന്ത്യയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ കമേർഷ്യൽ പ്രോപ്പർട്ടി ഡീലുകളിലൊന്നാണിത്. ഹെഡ്ജ് ഫണ്ടായ അമേരികോർപിന്റേതായിരുന്നു കെട്ടിടം.

ചെന്നൈ അമ്പത്തൂരിൽ, പത്ത് ഏക്കർ ഭൂമിയിൽ മൂന്നു ടവറുകളിലായി 24 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഓഫീസ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്നത്. ഇടപാട് പൂർത്തിയാകുന്നതോടെ കെട്ടിടത്തിന്റെ പേര് ഇന്ത്യബുൾസ് പാർക്ക് എന്നു മാറ്റും. കോംപ്ലക്‌സിന്റെ പകുതി ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാൻഡ്, കോനെ എലവേറ്റർ, ടെലിബൈ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ലീസിന് നൽകിയിരിക്കുകയാണ്.