ആലുവയിൽ എസ് ഐ റിയോ വിസ്റ്റ

Posted on: November 5, 2014

S-I-RIO-VISTA-aluva-big

ദക്ഷിണേന്ത്യയിലെ പ്രമുഖ ഭവന നിർമാതാക്കളായ സതേൺ ഇൻവസ്റ്റ്‌മെൻസിന്റെ (എസ് ഐ) ആദ്യ ആഡംബര ഫ്‌ലാറ്റ് സമുച്ചയം റിയോ വിസ്റ്റ ഉപഭോക്താക്കൾക്ക് സമർപ്പിച്ചു. എസ് ഐ യുടെ 161 ാമത്തെതും കൊച്ചിയിലെ 36 ാമത്തെതുമായ ഭവന പദ്ധതിയാണ് ആലുവ ബാങ്ക് ജംഗ്ഷന് സമീപം നിർമിക്കുന്ന റിയോ വിസ്റ്റ. ഒരു നിലയിൽ രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമുള്ള 13 നിലകളുള്ള റിയോ വിസ്റ്റ പെരിയാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. റിയോ വിസ്റ്റയുടെ മൂന്ന് വശത്ത് നിന്നും ആലുവാപ്പുഴയുടെ മനോഹാരിതയും പച്ചപ്പും ആലുവ പട്ടണവും ആസ്വദിക്കാം.

മികച്ച രൂപകല്പനയും വെന്റിലേഷനും ഇന്റീരിയറും ഇതിനെ വ്യത്യസ്ഥമാക്കുന്നു. നീന്തൽ കുളം, ഫിറ്റ്‌നസ് സോൺ, ശീതീകരിച്ച ഫാമിലി ലോഞ്ച് എന്നിവയ്ക്ക് പുറമേ പുഴയുടെ തീരവും ലാൻഡ് സ്‌കേപ്പിങ്ങും റിയോ വിസ്റ്റയുടെ മനോഹാരിത വർധിപ്പിക്കുന്നു. ഊർജ്ജ സംരക്ഷണം, മാലിന്യ സംസ്‌കരണം തുടങ്ങി എല്ലാ ഗ്രീൻ ഡിസൈനും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.