ബിൽഡേഴ്‌സ് അസോസിയേഷൻ, ബിൽഡേഴ്‌സ് ദിനം ആഘോഷിച്ചു

Posted on: November 1, 2014
BAI-builders-day-2014-big

ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കൊച്ചി ഡ്രീംസ് ഹോട്ടലിൽ സംഘടിപ്പിച്ച ബിൽഡേഴ്‌സ് ദിനാഘോഷം വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ബി എ ഐ ഭാരവാഹികളായ സുരേഷ് വർമ, അബ്ദുൽ ഫൈസി, പ്രിൻസ് ജോസഫ്, ഡോ. മാത്യു എബ്രഹാം, ബി ചന്ദ്രമോഹനൻ, ജോജി ജോസഫ്, പോൾ പി മാത്യു എന്നിവർ സമീപം.

ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിൽഡേഴ്‌സ് ദിനം ആഘോഷിച്ചു. ബിൽഡ് ഫോർ ടുഡെ വിത്ത് എ മൈൻഡ് ഫോർ ടുമോറോ എന്ന വിഷയത്തെ അധികരിച്ചായിരുന്നു ഇത്തവണത്തെ ദിനാഘോഷങ്ങൾ.

ഡ്രീം ഹോട്ടലിൽ നടന്ന ബിൽഡേഴ്‌സ് ദിനാഘോഷത്തിൽ വി.ഡി. സതീശൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. മാത്യു ഏബ്രഹാം വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ബിഎഐയുടെ കൊച്ചി, അങ്കമാലി, ആലുവ, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ ഘടകങ്ങൾ ഉൾപ്പെട്ടതാണ് എറണാകുളം ജില്ലാ സമിതി. നിർമാണ മേഖലയിലെ പ്രമുഖരും ബിഎഐ അംഗങ്ങളും പങ്കെടുത്തു.