ടാറ്റാ പ്രവേശ്‌ന്റെ ഷോറൂം പാലാരിവട്ടം ബൈപാസിൽ തുറന്നു

Posted on: April 11, 2019

കൊച്ചി : ടാറ്റാ സ്റ്റീൽസ് ടാറ്റാ പ്രവേശ് എ ബ്രാൻഡിൽ പുറത്തിറക്കുന്ന റെഡിമെയ്ഡ് സ്റ്റീൽ ഡോർ, സ്റ്റീൽ ജനൽ എന്നിവയുടെ എസ്‌ക്ലൂസീവ് സ്‌റ്റോർ പാലാരിവട്ടം ചക്കരപ്പറമ്പ് പുതിയറോഡ് ജംഗ്ഷനിൽ തുറന്നു. ഷോറൂം ടാറ്റാ സ്റ്റീൽ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് പിയൂഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. തനത് തടിയുടെ രൂപഭംഗിയിൽ ടാറ്റാ ഗാൽവനൈസ്ഡ് അയ ഷീറ്റുകളിലാണ് റെഡിമെയ്ഡ് വാതിലുകളും, ജനലുകളും നിർമ്മിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ നിർമ്മാണ സൈറ്റിൽ കമ്പനി തന്നെ നേരിട്ട് വാതിലുകളും, ജനലുകളും ഉറപ്പിച്ചു നൽകുന്നു. 5 വർഷം വാറണ്ടിയും ഉണ്ട്.

ഗുണനിലവാരത്തിന് മുൻതൂക്കം നൽകുന്ന കേരളീയർ ടാറ്റാ പ്രവേശിന് മികച്ച പിന്തുണയാണ് നൽകുതെ് പിയൂഷ് ഗുപ്ത പറഞ്ഞു. റെഡിമെയ്ഡ് ഡോർ ആന്റ് ഫ്രെയിം വിവണന മേഖലയിൽ 20 വർഷമായി പ്രവർത്തിച്ചുവരു റൈറ്റ് പോയിന്റ് ഇൻഫ്രാസ്ട്രച്ചറിന്റെ നേതൃത്വത്തിലാണ് ടാറ്റാ പ്രവേശ് എക്‌സ്‌ക്ലുസീവ് എക്‌സ്പീരിയൻസ് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുത്. ചടങ്ങിൽ സർവീസ് ൻഡ് സൊലൂഷ്യൻസ് മേധാവി പി.ആനന്ദ്, ബ്രാൻഡ് പ്രമോഷൻ മേധാവി സഞ്ചയ് സഹാനി, റൈറ്റ് പോയിന്റ് ഡയറക്ടർമാരായ ജി.കെ. ആന്റണി, ജി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.

TAGS: Tata Pravesh |