അസറ്റ് ഹോംസിന് പുരസ്‌കാരം

Posted on: March 1, 2019

കൊച്ചി : കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ (സിഐഡിസി) വിശ്വകര്‍മ പുരസ്‌കാരങ്ങള്‍ മൂന്ന് എണ്ണം അസറ്റ് ഹോംസിന്. കേരളത്തില്‍ നിന്ന് ഇത്തവണ ഈ ബഹുമതിക്ക് അര്‍ഹരായത് അസറ്റ് ഹോംസ് മാത്രമാണ്.

മാര്‍ച്ച് 7 ന് ഡല്‍ഹിയില്‍ പുരസ്‌കാരങ്ങള്‍ നല്കും. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള നിര്‍മാണ മികവിന് 15 വിഭാഗങ്ങളിലായാണ് സിഐസിഡി അവാര്‍ഡുകള്‍ നല്കുന്നത്.