വീട് പണി വേഗത്തിലാക്കാന്‍ സഹ്യാദ്രി എസ് 3 സില്‍ബില്‍ഡ്

Posted on: February 27, 2019

കൊച്ചി : വീട് നിര്‍മാണം വേഗത്തിലും കുറഞ്ഞ ചെലവിലും സാധ്യമാക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് സില്‍ബില്‍ഡ് ഹൗസിംഗിനെ സഹ്യാദ്രി ഇന്‍ഡസ്ട്രീസ് കേരളത്തില്‍ അവതരിപ്പിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ ഘടകങ്ങള്‍ സ്ഥലത്ത് എത്തിച്ച് അവ കൂട്ടിയോജിപ്പിച്ചാണ് ഭവന നിര്‍മാണം.

വേഗത്തില്‍ നിര്‍മാണം പൂര്‍ത്തായാക്കാമെന്നതാണ് സഹ്യാദ്രിയുടെ പ്രീ ഫാബ്രിക്കേറ്റ്ഡ് ഹൗസിങ്ങിന്റെ പ്രധാന സവിശേഷത. ഭിത്തി തേയ്‌ക്കേണ്ടതില്ല, നേരിട്ട് പെയിന്റ് ചെയ്യാം. വാഹനത്തില്‍ അനായാസം കയറ്റികൊണ്ട് പോകാവുന്ന വിധമാണ് ഭവനനിര്‍മാണ ഘടകങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പ്രളയാനന്തരകേരളത്തില്‍ ഭവനനിര്‍മാണങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തായാക്കാന്‍ തങ്ങളുടെ പ്രീഫാബ്രിക്കേറ്റഡ് ഹൗസിങ് ഉല്പന്നങ്ങള്‍ സഹായകമാകുമെന്ന് സഹ്യാദ്രി ഇന്‍ഡസ്ട്രീസ് വക്താക്കള്‍ അറിയിച്ചു. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളാണ് വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്ന് സഹ്യാദ്രി ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് സീനിയര്‍ പ്രസിഡന്റ് വി.ടി. രബീന്ദ്രനാഥ് പറഞ്ഞു.