സാൻഡ്‌സ് ഇൻഫിനിറ്റ് ഐടി ടവറിന്റെ നിർമാണം പുരോഗമിക്കുന്നു

Posted on: February 18, 2019

കൊച്ചി : ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഐടി ടവറായ സാൻഡ്‌സ് ഇൻഫിനിറ്റ് രണ്ട് വർഷത്തിനുള്ളിൽ സ്മാർട്ട്‌സിറ്റി കൊച്ചിയിൽ പ്രവർത്തനം തുടങ്ങും. വാസ്തുശിൽപ്പകലയുടെ മകുടോദാഹരണമായ ഈ ഇരട്ടമന്ദിരങ്ങൾക്ക് 152 മീറ്ററാണ് ഉയരം. ഭൂമിക്കടിയിലെ മൂന്നു നിലകളും ഗ്രൗണ്ട് ഫ്‌ളോറും കൂടാതെ 29 നിലകളുമുള്ള ഈ സമുച്ചയം പ്രവർത്തനക്ഷമമാകുമ്പോൾ 25,000 ഐടി ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയും.

പൂർണമായും ഹരിത സുസ്ഥിര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പണിയുന്ന സാൻഡ്‌സ് ഇൻഫിനിറ്റ് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ നിർമ്മാണ പദ്ധതിയാണ്. ഡിസംബർ 2015 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 2020 ഡിസംബറിൽ പൂർത്തിയാകും. 29 നിലകളിലായി 36 ലക്ഷം ചതുരശ്ര അടി ഓഫീസ് സ്ഥലവും മൂന്ന് നിലകളിലായി 4200 കാർ പാർക്കിംഗ് സൗകര്യവുമാണ് ഈ ഐടി മന്ദിരത്തിലുണ്ടാവുക. ഇതു കൂടാതെ അതിവേഗ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഈ മന്ദിരത്തിലുണ്ടാകും. ആകാശപൂന്തോട്ടവും പ്രകൃതി ഭംഗി തുളുമ്പുന്ന വേദിയുമെല്ലാം മന്ദിരത്തിന്റെ പ്രത്യേകതകളാണ്.

കേരളത്തിൽ സ്വകാര്യമേഖലയിൽ വരുന്ന ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാകും സാൻഡ്‌സ് ഇൻഫിനിറ്റ്. സ്മാർട്ട്‌സിറ്റി കൊച്ചിയിൽ 12.74 ഏക്കർ സ്ഥലത്താണ് പദ്ധതി പൂർത്തിയാകുന്നത്. പൂർത്തിയാകുമ്പോൾ കേരളത്തിലെ ഐടി മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരാകും സാൻഡ്‌സ് ഇൻഫിനിറ്റ്. 1200 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ കേരളത്തിന് ലഭിക്കുന്നത്.

ഹരിത കെ’ിടത്തിനായുള്ള ലീഡ് പ്ലാറ്റിനം റേറ്റിംഗാണ് സാൻഡ്‌സ് ഇൻഫിനിറ്റിന് ഇതിനകം ലഭിച്ചിട്ടുള്ളത്. പൂർണമായും ഊർജ്ജ സംരക്ഷണം പാലിക്കു ഈ കെ’ിടത്തിൽ ഫുഡ് കോർട്ട്, ക്രഷ്, ജിം, ചില്ലറ വിൽപ്പനശാലകൾ, സഹായകേന്ദ്രങ്ങൾ, 100 ശതമാനം തടസ്സമില്ലാത്ത വൈദ്യുതി, കേന്ദ്രീകൃത ശീതീകരണ സംവിധാനം, മലിനജല സംസ്‌ക്കരണം, മഴവെള്ള സംഭരണം എന്നിവയുണ്ടായിരിക്കും. നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഐടി അടിസ്ഥാന സൗകര്യത്തിന്റെ നെടുനായകത്വം വഹിക്കുന്ന പദ്ധതിയാകുമിതെന്ന് സ്മാർട്ട്‌സിറ്റി കൊച്ചി സിഇഒ മനോജ് നായർ പറഞ്ഞു.

TAGS: Sands Infinit |