ബിൽഡിംഗ് മെറ്റീരിയൽസ് ഓൺലൈനിൽ വാങ്ങാൻ ഇൻഡോഗ്രേസ് ഇ മാർട്ട്

Posted on: February 9, 2019

കൊച്ചി : കെട്ടിട നിർമാണ വസ്തുക്കൾ തങ്ങളുടെ താൽപ്പര്യമനുസരിച്ചും വേഗത്തിലും സൗകര്യപ്രദമായും തെരഞ്ഞെടുക്കാൻ അവസരമൊരുക്കുകയാണ് ഇൻഡോഗ്രേസ് ഇ മാർട്ട്. നിർമിത ബുദ്ധിയും വിർച്വൽ റിയാലിറ്റിയും അടക്കമുള്ള ആധുനീക സാങ്കേതിക വിദ്യകളുടെ പിൻബലത്തോടെയുള്ള ഇൻഡോഗ്രേസ് ഇ മാർട്ട് വഴി സ്റ്റീൽ, സിമന്റ്, കമ്പി. പെയിന്റ് തുടങ്ങിയ പതിനായിരക്കണക്കിനു കെട്ടിട നിർമാണ സാമഗ്രികളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഗുണനിലവാരം, വില തുടങ്ങിയവയെല്ലാം താരതമ്യം ചെയ്ത് ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് സാമഗ്രികൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് www.indograce.com എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാക്കിയിട്ടുള്ളത്.

ഇൻഡോഗ്രേസ് ഇ മാർട്ട് വഴി വലിയ തോതിലെ ഡിസ്‌ക്കൗണ്ടും നേടിയെടുക്കാനാവും. ഇൻഡോഗ്രേസ് ഇ മാർട്ടിന്റെ മൊബൈൽ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡു ചെയ്ത് ഉപയോഗിക്കാനും സാധിക്കും. ഓൺലൈനിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ഉത്പന്നങ്ങൾ നേരിട്ടു കണ്ട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ബിൽഡിംഗ് മെറ്റീരിയൽ ഹബുകൾക്കും ഇൻഡോഗ്രേസ് തുടക്കം കുറിക്കും. ഒരു ലക്ഷം ചതുരശ്ര അടിയിൽ തിരുവനന്തപുരം ടെക്‌നോസിറ്റിക്കു സമീപമാണ് ആദ്യ ഹബ് ആരംഭിക്കുന്നത്. എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലും 100 കോടി ചെലവിൽ ബിൽഡിംഗ് മെറ്റീരിയൽ ഹബുകൾ ആരംഭിക്കും.

നൂറ്റമ്പതിലേറെ കമ്പനികളുമായി തങ്ങൾ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും ഓരോ ഉത്പന്നത്തിന്റേയും നിരവധി ബ്രാൻഡുകൾ തെരഞ്ഞെടുക്കാനായുണ്ടെന്നും ഇൻഡോഗ്രേസ് ഇ മാർട്ട് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ എം.എസ്. സബീർ പറഞ്ഞു. കരാറുകാരോ ഇലക്ട്രീഷനോ നൽകുന്ന ഉത്പന്നങ്ങളുടെ പട്ടിക ഓൺലൈനായി ഇ മാർട്ടിലേക്കു നൽകാനാവും. ഇതിനുള്ള ക്വട്ടേഷൻ ലഭിക്കാനും വിവിധ രീതികളിൽ പണമടക്കാനുമുള്ള സൗകര്യമുണ്ടാകുമെന്നും എം.എസ്. സബീർ പറഞ്ഞു.