നോയലിന്റെ പുതിയ പാര്‍പ്പിട സമുച്ചയം കടവന്ത്രയില്‍

Posted on: January 22, 2019

കൊച്ചി : പ്രമുഖ ബില്‍ഡര്‍മാരായ നോയല്‍ വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ട്‌മെന്റ്‌സിന്റെ കടവന്ത്ര പൊന്നേത്ത് റോഡിലെ എര്‍ത്ത്, സോംഗ് എന്ന ഇരട്ട പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. നാലു നിലകളിലായി ആകര്‍ഷകമായ ക്ലബ് ഹൗസുമുണ്ട്.

1,800 – 2,200 അടി വിസ്തീര്‍ണമുള്ളവയാണ് മൂന്നു കിടപ്പുമുറികളോടു കൂടിയ ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍. എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍ഡോര്‍ റീക്രിയേഷന്‍ ഏരിയ, മള്‍ട്ടി ജിം, സ്വമ്മിംഗ് പൂള്‍, ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് സലൂണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.

പരിസ്ഥിതി സൗഹാര്‍ദ്ദപരവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിര്‍വഹിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.