കല്യാൺ സാങ്ച്വർ ഉദ്ഘാടനം ചെയ്തു

Posted on: January 20, 2019

കോട്ടയം : കല്യാൺ ഡെവലപ്പേഴ്‌സ് ദേവലോകത്ത് നിർമിച്ച കല്യാൺ സാങ്ച്വർ പാർപ്പിട സമുച്ചയം കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭ കൗൺസിലർ ഷീബ പുന്നൻ ചടങ്ങിൽ വിളക്ക് തെളിയിച്ചു.

മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു, കല്യാൺ ഡെവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, കല്യാൺ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.