നൂതനമായ രണ്ട് പദ്ധതികളുമായി അസറ്റ് ഹോംസ്

Posted on: December 20, 2018

തിരുവനന്തപുരം : അസറ്റ് ഹോംസ് നൂതനമായ സംവിധാനങ്ങളോടെ തലസ്ഥാനത്ത് രണ്ട് പുതിയ ഭവനപദ്ധതികള്‍ക്ക് തുടക്കമിടുന്നു. സ്റ്റാച്യൂ ജംഗ്ഷനിലെ അസറ്റ് സോവറീന്‍, പേരൂര്‍ക്കടയിലെ അസറ്റ് സണ്ണി ഡേയ്‌സ് എന്നിവയാണ് ഈ പദ്ധതികള്‍. പദ്ധതികേന്ദ്രങ്ങളുടെ പ്രത്യേകതയും അത്യാധുനിക സൗകര്യങ്ങളുമാണ് ഇവയെ ആകര്‍ഷകമാക്കുന്നത്. ഇതോടൊപ്പം ഈ അപ്പാര്‍ട്‌മെന്റുകള്‍ ബുക്ക് ചെയ്യുവാനായി എക്‌സ്‌പെക്ട് മോര്‍, സേവ് മോര്‍ എന്ന ട്രിപ്പിള്‍ ഓഫറും അസറ്റ് ഹോംസ് അവതരിപ്പിക്കുന്നു.

സ്റ്റാച്യൂ ജംഗ്ഷനിലെ അസറ്റ് സോവറീനില്‍ രണ്ട്, മൂന്ന് കിടപ്പുമുറികളോടുകൂടിയ ലക്ഷ്വറി അപ്പാര്‍ട്‌മെന്റുകളാണുള്ളത്. നഗരഹൃദയത്തിലാണെങ്കില്‍ പോലും നീന്തല്‍കുളം, അത്യാധുനിക ഫിറ്റ്‌നസ്‌സെന്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങളും സൗരോര്‍ജ ലൈറ്റിംഗ് സംവിധാനവും ഹരിതവല്‍കരിക്കപ്പെട്ട ഇടങ്ങളും ഈ പദ്ധതിയുടെ സവിശേഷതകളാണ്.

പേരൂര്‍ക്കട സണ്ണി ഡേയ്‌സില്‍ രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള അപ്പാര്‍ട്‌മെന്റുകളാണുള്ളത്. ഇന്‍ഫിനിറ്റി സ്വിമ്മിംഗ് പൂള്‍, ഇന്‍ഡോര്‍ ഗെയിമുകള്‍ക്കടക്കം സൗകര്യമുള്ള റിക്രിയേഷന്‍ ഹാള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, സുസജ്ജമായ ഫിറ്റ്‌നസ് സെന്റര്‍, ഓപ്പണ്‍ തിയേറ്റര്‍, ഓപ്പണ്‍ ടെറസ് പാര്‍ട്ടി ഏരിയ, ഗ്രാന്‍ഡ് എന്‍ട്രന്‍സ്‌ലോബി എന്നീ സംവിധാനങ്ങളോടെ അത്യാധുനിക ജീവിതശൈലിയ്ക്ക് അനുയോജ്യമായ സജ്ജീകരണങ്ങളും ഇവിടെയുണ്ട്.

അസറ്റ് ഹോംസിന്റെ പദ്ധതികള്‍ ലോഞ്ചിനു മുമ്പേ സ്വന്തമാക്കാന്‍ താല്പര്യമുള്ളവര്‍ക്കായാണ് ഡിസംബര്‍ 20 മുതല്‍ ജനുവരി 20 വരെ എക്‌സ്‌പെക്ട് മോര്‍, സേവ് മോര്‍ എന്ന പ്രീലോഞ്ച് ട്രിപ്പിള്‍ ഓഫര്‍ അവതരിപ്പിക്കുന്നത്. സോവറീന്‍ പ്രോജക്ടില്‍ ഒരു ചതുരശ്ര അടിയ്ക്ക് 600 രൂപ വരെയുള്ള സൗജന്യമാണ് അസറ്റ് വാഗ്ദാനം ചെയ്യുന്നത്. സണ്ണി ഡെയ്‌സിന് ഒരു ചതുരശ്രയടിക്ക് 500 രൂപയുടെ ഇളവും നല്കുന്നു. ഈ ഓഫറുകള്‍ പ്രകാരമുള്ള ബുക്കിംഗുകള്‍ക്ക് ഉയര്‍ന്ന ഫ്‌ളോറുകള്‍ക്കനുസരിച്ചുള്ള വിലവ്യത്യാസം ബാധകമാകുകയില്ല. ഇതിനൊപ്പംതന്നെ ഒരു ലക്ഷം രൂപ വില മതിക്കുന്ന ഫര്‍ണിഷിംഗ് സൗജന്യമായി നല്‍കും.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ ആകര്‍ഷകമായ നിരക്കില്‍ താമസസൗകര്യം ആഗ്രഹിക്കുന്നവര്‍ക്ക് അസറ്റ് ലൈഫ്‌സ്റ്റൈലിലേയ്ക്ക് മാറാനുള്ള സുവര്‍ണാവസരമാണ് ഈ ഓഫറുകളിലൂടെ ലഭിക്കുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി സുനില്‍കുമാര്‍ പറഞ്ഞു.

TAGS: Asset Homes |