കല്യാണ്‍ ഡവലപ്പേഴ്‌സിന് റിയാല്‍റ്റി പ്ലസ് പ്രോപ്പര്‍ട്ടി പുരസ്‌ക്കാരം

Posted on: November 26, 2018

കൊച്ചി : കല്യാണ്‍ ജുവലേഴ്‌സിനു കീഴിലുള്ള കല്യാണ്‍ ഡവലപ്പേഴ്‌സ് റിയാല്‍റ്റി പ്ലസ് മാഗസിന്‍ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച പദ്ധതിക്കുള്ള അവാര്‍ഡ് നേടി. കല്യാണ്‍ സാങ്ക്‌ച്വെയര്‍ പദ്ധതിയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.

കോട്ടയം കഞ്ഞിക്കുഴിയില്‍ 2 & 3 ബി എച്ച് കെ ആഡംബര അപ്പാര്‍ട്ട്‌മെന്റ്ുകള്‍ ഉള്‍പ്പെട്ടതാണ് കല്യാമ്# സാങ്കച്വെയര്‍. 90 അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ പദ്ധതിയില്‍ പൂര്‍ത്തിയായത്. 2011 ല്‍ തുടക്കമിട്ട കല്യാണ്‍ ഡവലപ്പേഴ്‌സ് കേരളത്തില്‍ തിരുവനന്തപുരം , കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി. കോഴിക്കോട് ഉടന്‍ പദ്ധതി പൂര്‍ത്തിയാവും.