മഹീന്ദ്ര ലൈഫ്‌സ്‌പേസിന് മുംബൈയിൽ ചെലവുകുറഞ്ഞ പദ്ധതി

Posted on: October 10, 2014

Mahindra-Lifespace-Logo-bigമഹീന്ദ്ര ലൈഫ്‌സ്‌പേസ് സാധാരണക്കാരെ ലക്ഷ്യമിട്ട് മുംബൈ ബയോസറിൽ ചെലവു കുറഞ്ഞ ഭവന പദ്ധതി പ്രഖ്യാപിച്ചു. ബയോസറിൽ 14 ഏക്കർ സ്ഥലത്താണ് ഹാപ്പിനെസ്റ്റ് ഭവന പദ്ധതി ഉയരുന്നു. ഓഗസ്റ്റിൽ ചെന്നൈയിലും ചെലവുകുറഞ്ഞ ഭവന പദ്ധതി അവതരിപ്പിച്ചിരുന്നു.

വൺ ബെഡ്‌റൂം (351 ചതു അടി) ടു ബെഡ് റൂം (695 ചതു അടി) വിഭാഗങ്ങളിലുള്ള 1440 പാർപ്പിടങ്ങളാണ് പദ്ധതിയിലുള്ളത്. 9.1 ലക്ഷം മുതൽ 17.50 ലക്ഷം വരെയാണ് വിലനിലവാരം. 359 യൂണിറ്റുകളുള്ള ആദ്യഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനിത അർജുൻദാസ് വ്യക്തമാക്കി.

പ്രതിമാസം 20,000 രൂപ മുതൽ 40,000 രൂപ വരെ വരുമാനമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഹാപ്പിനെസ്റ്റ് ഭവന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കു വായ്പ ലഭ്യമാക്കാൻ മഹീന്ദ്ര ഫിനാൻസ്, മുത്തൂറ്റ് തുടങ്ങിയ മൈക്രോ ഹോം ഫിനാൻസ് സ്ഥാപനങ്ങളുമായി ധരണയിലെത്തിയിട്ടുണ്ടെന്നും അനിത അർജുൻദാസ് പറഞ്ഞു.