ക്രെഡായി പ്രോപ്പര്‍ട്ടി ഷോ നാളെ തുടങ്ങും

Posted on: July 26, 2018

 

തിരുവനന്തപുരം : സെറ, എച്ച് ഡി എഫ് സി എന്നിവരുമായി സഹകരിച്ച് ക്രെഡായി പ്രോപ്പര്‍ട്ടി ഷോ ശ്രീമൂലം ക്ലബില്‍ ജൂലായ് 27,28, 29 തീയതികളില്‍ നടത്തും. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രോപ്പര്‍ട്ടി ഷോ.

ക്രെഡായി നിഷ്‌കര്‍ഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കുന്ന മുന്‍പന്തിയില്‍ നില്‍ക്കുന്ന ബില്‍ഡര്‍മാര്‍ വില്ലകളും ഫ്‌ളാറ്റുകളും ഈ പ്രോപ്പര്‍ട്ടി ഷോയില്‍ അവതരിപ്പിക്കും. ഷോയില്‍ ഫ്‌ളാറ്റോ വില്ലയോ ബുക്കു ചെയ്യുന്നവര്‍ക്ക് ഒരു ഐഫോണ്‍ എക്‌സ് സൗജന്യമായി നല്‍കും.

TAGS: CREDAI Kerala |