കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള കയറ്റുമതിയിൽ 705 ശതമാനം വർധന

Posted on: May 30, 2018

കൊച്ചി : കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള കയറ്റുമതി 2017 ഏപ്രിലിൽ 461 കോടിരൂപയായിരുന്ന കയറ്റുമതി 2018 ഏപ്രിൽ മാസം 3708 കോടിരൂപയായിഉയർന്നു.

ബയോടെക്ക്, കെമിക്കൽസ് , ഫാർമസ്യൂട്ടിക്കൽസ്, കംപ്യൂട്ടർ, ഇലക്ട്രോണിക്‌സ്, പാരമ്പര്യേതര ഊർജ്ജം, പ്ലാസ്റ്റിക്ക്, റബർ, വാണിജ്യ – സേവനം തുടങ്ങിയ മേഖലകളിലാണ് കയറ്റുമതി വർധന രേഖപ്പെടുത്തിയത്.

പുതിയസർക്കാർ നയങ്ങൾ നിർമാണ, സേവന മേഖലകൾക്ക് ആരോഗ്യകരമായ വളർച്ച നേടാൻ സഹായകമായിട്ടുണ്ടെന്ന് കൗൺസിൽ ഒഫീഷ്യിയേറ്റിങ് ചെയർമാൻ ഡോ. വിനയ്ശർമ്മ പറഞ്ഞു.