ചെന്നൈയിൽ പുതിയ പാർപ്പിട പദ്ധതികളുമായി വിശാഖ് ഹോംസ്

Posted on: September 26, 2014

Visakh-Homes-Logo-smallശ്രീ കൈലാഷ് ഗ്രൂപ്പിലെ അംഗമായ വിശാഖ് ഹോംസ് ലിമിറ്റഡ് ചെന്നൈയിലെ ഏറ്റവും വലിയ പാർപ്പിട നിർമ്മാതാക്കളായി മാറാൻ ഒരുങ്ങുന്നു.

പേപ്പർ നിർമ്മാണം, ലോജിസ്റ്റിക്‌സ്/ഇൻഡസ്ട്രിയൽ പാർക്കുകൾ, കെട്ടിട നിർമ്മാണം, അടിസ്ഥാനസൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ശ്രീ കൈലാഷ് ഗ്രൂപ്പ് പാർപ്പിട നിർമ്മാണ മേഖലയിൽ പുതിയ അധ്യായം രചിക്കാനൊരുങ്ങുകയാണ്.

സൗത്തിന്ത്യയിലെ ഏറ്റവും വലിയ ക്രാഫ്റ്റ് പേപ്പർ മില്ലും പബ്ലിക് ലിമിറ്റഡ് കമ്പനിയുമായ ശ്രീ ശക്തി പേപ്പർ മിൽസ് ലിമിറ്റഡ്, ചെന്നൈയിലെ ഓർഗടത്ത് ലോജിസിറ്റിയെന്ന പേരിൽ അത്യാധുനിക വെയർഹൗസ് സൗകര്യങ്ങളും വ്യാവസായിക ഇടവുമായി 1 മില്യൺ ചതുരശ്രയടിയോളം വിസ്തീർണ്ണമുള്ള ലോജിസ്റ്റിക് പാർക്ക് സ്വന്തമായുള്ള ശ്രീ കൈലാഷ് ലോജിസ്റ്റിക്‌സ് ലിമിറ്റഡ് എന്നിവയടങ്ങുന്നതാണ് ശ്രീ കൈലാഷ് ഗ്രൂപ്പ്.

ശ്രീ ഗജാനൻ അപ്പാർട്ട്‌മെന്റ്‌സ് എന്ന 20 അപ്പാർട്ട്‌മെന്റുകളുടെ സമുച്ചയം ഈയിടെ വിശാഖ് ഹോംസ് ലിമിറ്റഡ് ഉടമകൾക്ക് കൈമാറിയിരുന്നു. കൊച്ചിയിലും ചെന്നൈയിലുമായി 120 അപ്പാർട്ട്‌മെന്റുകൾ ഉൾപ്പെടുന്ന 6 റെസിഡൻഷ്യൽ പദ്ധതികളും ശ്രീ കൈലാഷ് ഗ്രൂപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്.

ചെന്നൈയിൽ കെ കെ നഗറിലും ഓറഗടത്തുമായി 2 പുതിയ പദ്ധതികൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ലക്ഷം വീതം വിസ്തീർണമുള്ള ഈ രണ്ട് പദ്ധതികളും 2015-2016 ഓടു കൂടി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം ചതുരശ്രയടി നിർമ്മിക്കുമെന്ന ലക്ഷ്യത്തിലാണ് കമ്പനി. എൻജിനീയറിംഗ് മികവും അനുഭവസമ്പത്തും കൈമുതലായുള്ള കമ്പനിക്ക് വിജയം സമ്മാനിച്ചത് മികച്ച ഡിസൈനും ഉടനടിയുള്ള ഡെലവറിയും ഉപഭോക്തൃ സംതൃപ്തിയുമാണ്. കൂടുതൽ മൂലധനവും സ്ഥലമുടമകളുമായി ചേർന്ന് സംയുക്ത സംരംഭങ്ങളുമായി കൂടുതൽ പദ്ധതികളും കമ്പനി ഭാവിയിൽ ആവിഷ്‌കരിക്കും.