മോൺഡെ കാർലോ വില്പനയിൽ എസ് പി എഫിന് വൻ നേട്ടം

Posted on: September 26, 2014

Monte-carlo-apartments-duba

ദുബായിലെ എസ് പി എഫ് റിയലിട്ടി, ജുമൈറ വില്ലേജ് സർക്കിളിലെ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പദ്ധതിയായ മോൺഡെ കാർലോയുടെ 70 ശതമാനം വില്പന റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കി. പദ്ധതി ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 50 മില്യൺ ദിർഹംസിന്റെ ഇടപാടുകളാണ് ഇതേവരെ ഒപ്പുവച്ചിട്ടുള്ളത്.

മെഡിറ്ററേനിയൻ തീമിൽ പോർട്ടോ ഫിനോ റിയൽഎസ്‌റ്റേറ്റ് ഡവലപ്‌മെന്റ് അവതരിപ്പിച്ചിട്ടുള്ള മോൺഡെ കാർലോയിൽ 52 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളാണുള്ളത്. പദ്ധതി 2015 ഓഗസ്റ്റിൽ പൂർത്തിയാകും.

മോൺഡെ കാർലോയുടെ മൂന്നാംഘട്ടത്തിന്റെ വില്പനയും ഇപ്പോൾ നടന്നുവരുന്നതായി എസ് പി എഫ് റിയലിട്ടി അറിയിച്ചു 24 വൺ ബെഡ് റൂം, 24 ടു ബെഡ് റൂം, 4 ത്രീ ബെഡ് റൂം ഡ്യൂപ്ലക്‌സ് യൂണിറ്റുകളാണ് മൂന്നാം ഘട്ടത്തിലുള്ളത്. ചതുരശ്രയടിക്കു 935 ദിർഹംസിനാണ് വില്പന.