ലിയുഗോങ് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നു

Posted on: January 28, 2018

കൊച്ചി : ഖനന യന്ത്രങ്ങൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവയുടെ നിർമാതാക്കളായ ലിയുഗോങ് ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കും. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി, ഇന്ത്യൻ വിപണിയിൽ കമ്പനി കൂടുതൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി, പ്രാദേശികമായി കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും പീതാംപൂരിലെ ഫാക്ടറിയുടെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനും 5 ദശലക്ഷം ഡോളർ കൂടുതലായി നിക്ഷേപിക്കും.

ഗവേഷണങ്ങൾക്കായി 2016 ൽ 42 ദശലക്ഷം ഡോളർ കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. സ്‌കിൽ ഇന്ത്യ മിഷന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മനുഷ്യ വിഭവശേഷി 40 ശതമാനം വർധിപ്പിക്കും. ലോകോത്തര ഗുണമേന്മയേറിയ എൻജിൻ, ട്രാൻസ്മിഷൻ ആക്‌സിൽ, സിലിണ്ടറുകൾ, കൺട്രോൾ വാൽമുകൾ എന്നിവയാണ് ലിയുഗോങ് എക്‌സ്‌കവേറ്ററുകളുടേയും ഖനന യന്ത്രങ്ങളുടേയും സവിശേഷതകൾ. ക്യുമ്മിൻസ്, ഇസഡ്എഫ്, കവാസാക്കി എന്നീ കമ്പനികളാണ് ഇവയുടെ നിർമാതാക്കൾ.

2002 ൽ ഗോവയിലെ ഇരുമ്പയിര് ഖനന മേഖലയിൽ 14 യൂണിറ്റ് വീൽലോഡറുകൾ നൽകി കൊണ്ടാണ് ലിയുഗോങിന്റെ ഇന്ത്യൻ തുടക്കം. 30,000 ലേറെ മണിക്കൂറുകളായി പ്രവർത്തിച്ചുവരുന്നു. 2007 ൽ പുതിയ 92 ഐഡി 1 എക്‌സ്‌കവേറ്ററും 611 കോംപാക്റ്ററും അവതരിപ്പിച്ചു. റോഡ് നിർമാണം, ഖനനം, ഹൈഡ്രോപവർ, ജലവിതരണം എന്നീ മേഖലകളിൽ ഇപ്പോൾ 4,000 ലേറെ ലിയുഗോങ് മെഷിനുകൾ പ്രവർത്തിക്കുന്നുണ്ട്. 20 ഡീലർഷിപ്പും 50 വിപണനാന്തര സേവന യൂണിറ്റുകളും.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപകൽപന ചെയ്തു നിർമിച്ച ലിയുഗോങ് വീൽലോഡറുകൾ ഏതു പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാൻ സുസജ്ജമാണെന്ന് ലിയുഗോങ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ വുസോങ്ങ് പറഞ്ഞു.

TAGS: LiuGong India |