ഡിപി വേൾഡും എൻ.ഐ.ഐ.എഫും തുറമുഖ മേഖലയിൽ നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: January 27, 2018

ദുബായ് : ഡിപി വേൾഡും നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (എൻ.ഐ.ഐ.എഫ്.) ചേർന്ന് തുറമുഖ മേഖലയിൽ 300 കോടി ഡോളർ നിക്ഷേപത്തിന് കൈകോർക്കുന്നു. കേന്ദ്രസർക്കാർ രൂപീകരിച്ച എൻ.ഐ.ഐ. എഫിന്റെ ആദ്യനിക്ഷേപ ദൗത്യമാണിത്.

സമുദ്രത്തിന് പുറമെ നദി അധിഷ്ഠിത തുറമുഖങ്ങളുടെ വികസനം, ചരക്ക് ഇടനാഴികൾ പ്രത്യേക സാമ്പത്തിക മേഖലകൾ, ഉൾനാടൻ കണ്ടെയ്‌നർ ടെർമിനലുകൾ, കോൾഡ് സ്റ്റോറേജുകൾ ഉൾപ്പെടുന്ന ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നീ പദ്ധതികളൊരുക്കുകയാണ് ലക്ഷ്യം.

അബുദാബി കിരീടാവകാശിയായ ഷെയ്ക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യൻ, ഡി.പി. വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഈഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായേം എന്നിവരുടെ ഇന്ത്യാ സന്ദർശനത്തിനുശേഷം 2017 മെയ്യിലാണ് എൻ.ഐ.ഐ.എഫും ഡിപി വേൾഡും തമ്മിൽ സഹകരിക്കാൻ ധാരണയായത്.

TAGS: DP World | NIIF |