എനർജി സ്‌റ്റോറേജ് സംവിധാനവുമായി വാർട്ട്‌സില

Posted on: October 24, 2017

മുംബൈ : വൈദ്യുതി വ്യാപാരമേഖലയ്ക്ക് പ്രയോജനപ്രദമായ എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വാർട്ട്‌സില ഇന്ത്യയിൽ അവതരിപ്പിച്ചു. പീക്ക് ഡിമാൻഡ് മാനേജ്‌മെന്റ്, ഡിമാൻഡ് ചാർജ് കുറയ്ക്കുക എന്നിവ സാധ്യമാക്കുന്നതാണ് വാർട്ട്‌സിലയുടെ എനർജി സ്റ്റോറേജ് സംവിധാനങ്ങൾ എന്ന് കമ്പനിയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ നീരജ് ശർമ്മ പറഞ്ഞു.

ഞൊടിയിടയിൽ പ്രവർത്തന സജ്ജമാക്കാവുന്ന എൻജിൻ അധിഷ്ഠിത പവർ പ്ലാന്റുകളും സോളാറിന് പറ്റിയ സ്റ്റോറേജും കമ്പനി ലഭ്യമാക്കും. സോളാർ എനർജിയുടെ ഉത്പാദനം വർധിക്കുന്നുണ്ടെങ്കിലും എനർജി സ്റ്റോറേജ് സംവിധാനങ്ങൾ വേണ്ട രീതിയിൽ വികസിച്ചിട്ടില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.