കാഴ്ച വൈകല്യമുള്ളവരെ സഹായിക്കാൻ കൊച്ചി മെട്രോയിൽ ജോൺസൺ എൻഡുറ ടാക് ടൈൽസ്

Posted on: July 19, 2017

കൊച്ചി : കൊച്ചി മെട്രോ സ്റ്റേഷനുകളിൽ കാഴ്ചവൈകല്യമുള്ളവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സഹായിക്കുന്നതിന് എച്ച് & ആർ ജോൺസൺ ഇന്ത്യയുടെ നൂതന ഉത്പന്നമായ ജോൺസൺ എൻഡുറ ടാക് ടൈലുകൾ ഉപയോഗിച്ചു. ആഗോള തലത്തിൽ തന്നെ ടാക് ടൈൽ ഗ്രൗണ്ട് സർഫസ് എല്ലാ ആധുനിക നിർമ്മാണങ്ങളിലും പൊതു അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും പ്രധാനവും നിർബന്ധവുമാണ്. കാഴ്ച വൈകല്യമുള്ളവർക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് കൊച്ചി മെട്രോയിലെ 11 മെട്രോ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലും നടപ്പാതകളിലും പടികളിലും ടാക് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്.

ഭിന്നശേഷിക്കാർക്കായി ഇന്ത്യയെ ഉപയോഗ സൗഹൃദമാക്കാൻ സഹായിക്കുന്നതിന് എച്ച് & ആർ ജോൺസൺ നടത്തുന്ന ചെറിയ ചുവടുവെപ്പാണിതെന്ന് എച്ച് & ആർ ജോൺസൺ കേരള സെയിൽസ് മേധാവി രാജ കൃഷ്ണ വർമ്മ പറഞ്ഞു. കോൺ മുറിച്ചെടുത്ത ആകൃതിയിൽ വൃത്ത, ദീർഘ ചതുര ഡിസൈനുകളിൽ 4.5 എംഎം ഉയർന്ന പ്രൊഫൈൽ കനവുമുള്ള സ്റ്റാൻഡേർഡൈസ്ഡ് ഡിസൈനോടു കൂടിയ സർഫസ് ഇൻഡിക്കേറ്ററുകളും 30 സെമി ഃ 30 സെമി വലുപ്പവും 10 മിമി കനവുമുള്ളതാണ് ജോൺസൺ എൻഡുറ ടാക് ടൈലുകൾ. പോറലേൽക്കാത്തതും ഏതു കാലാവസ്ഥയെയും പ്രതിരോധിക്കുന്നതുമാണ് ഈ ടൈലുകൾ.

തെന്നാത്തതും കടുപ്പമുള്ളതും ദീർഘനാൾ ഈട് നിൽക്കുന്നതുമാണിവ. അതിനാൽ, റെയിൽവേസ്റ്റേഷനുകൾ, മെട്രോകൾ, വിമാനത്താവളങ്ങൾ, ഡ്രൈവ് വേസ്, നടപ്പാതകൾ തുടങ്ങിയ ഹെവി ഡ്യൂട്ടി പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യവുമാണിത്. ബാംഗളൂർ, ഹൈദരാബാദ് മെട്രോ റെയിൽ പദ്ധതികളടക്കം രാജ്യത്തിന്റെ ദക്ഷിണ ഭാഗങ്ങളിൽ ഭിന്നശേഷിക്കാർക്ക് നഗരത്തിലുടനീളം സുഗമമായ യാത്രയ്ക്കായി ജോൺസൺ എൻഡുറ ടാക് ടൈലുകൾ ഉപയോഗിച്ചിട്ടുണ്ട്.