കൊച്ചിയിൽ കല്യാൺ ഡവലപ്പേഴ്‌സിന്റെ പാർപ്പിട പദ്ധതി

Posted on: May 3, 2017

കൊച്ചി : കല്യാൺ ഡവലപ്പേഴ്സ് കൊച്ചി റിയൽ എസ്റ്റേറ്റ് വിപണിയിലേയ്ക്ക് കടക്കുന്നു. കല്യാൺ മാർവെല എന്ന പേരിലാണ് കൊച്ചിയിലെ ആദ്യ പ്രോജക്ട്. പതിമൂന്ന് നിലകളിലായി 36 അപ്പാർട്ട്‌മെന്റുകളുമായി ഗിരിനഗറിനു സമീപമാണ് പുതിയ പദ്ധതി. ഏറ്റവും നവീന സൗകര്യങ്ങളായ സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, വീഡിയോ ഡോർ ഫോൺ വിത് ഇന്റർകോം, മൾട്ടി ടയർ സെക്യൂരിറ്റി തുടങ്ങിയവയാണ് കല്യാൺ മാർവെലയുടെ പ്രത്യേകതകൾ. 2019 ന്റെ രണ്ടാം പകുതിയിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചിയിൽ 150 കോടി രൂപയുടെ നിക്ഷേപമാണ് കല്യാൺ ഡവലപ്പേഴ്‌സ് ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട് പ്രദേശങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തേവരയിലെ കായൽത്തീരത്തും എൻഎച്ച് ബൈപാസിലുമായാണ് പുതിയ പദ്ധതികൾ. ഇതിനുപുറമെ കൊച്ചി, തിരുവനന്തപുരം, തൃശൂർ, തിരുവല്ല, കോഴിക്കോട് എന്നിവിടങ്ങളിലായി ആറ് മറ്റ് പദ്ധതികളും ഈ സാമ്പത്തികവർഷത്തിൽ തുടങ്ങും.

കൊച്ചിയിലെ ആഡംബര റിയൽ എസ്റ്റേറ്റ് രംഗത്ത് അസൂയാർഹമായ ലൊക്കേഷനുകളിൽ പദ്ധതികൾ ആരംഭിക്കാനാണ് പദ്ധതിയെന്ന് കല്യാൺ ഡവലപ്പേഴ്‌സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ലോകോത്തര നിലവാരത്തിൽ ഏറ്റവും പുതിയ സൗകര്യങ്ങളോടെ സമകാലിക, ആഡംബര വീടുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് ആറ് പുതിയ പദ്ധതികളാണ് പൂർത്തിയാക്കുന്നതെന്ന് കല്യാണരാമൻ പറഞ്ഞു.

കുറഞ്ഞ കാലംകൊണ്ട് കേരളത്തിലെ നാല് നഗരങ്ങളിൽ പദ്ധതികൾക്ക് തുടക്കമിടാൻ കഴിഞ്ഞുവെന്ന് കല്യാൺ ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു. ഉപയോക്തൃ കേന്ദ്രീകൃതമായ സമീപനവും സമയത്ത് തന്നെ വീടുകൾ കൈമാറാൻ കഴിയുന്നതും റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രബലരാകാൻ സഹായകമായെന്ന് കാർത്തിക് ചൂണ്ടിക്കാട്ടി.

വിശ്വാസത്തിന്റെ പാരമ്പര്യമുള്ള കമ്പനി കേരളത്തിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് സുതാര്യതയും ഗുണമേന്മയും കൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നത്. തൃശൂർ, കോട്ടയം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി നിലവിൽ 15 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള നിർമാണം നടക്കുന്നതും പൂർത്തീകരിച്ചതുമായ പദ്ധതികൾ ഉണ്ട്.