നിർമ്മാണ സാമഗ്രികൾ ഒരു കുടക്കീഴിൽ ലഭ്യമാക്കി അൽ അമാൻ ബിൽഡ് മാർട്ട്

Posted on: December 19, 2016

കൊച്ചി : ലോകോത്തര ബ്രാൻഡുകളുടെ നിർമാണ സാമഗ്രികൾ ഒരു കുടക്കീഴിൽ ലഭ്യമാക്കി അൽ അമാൻ ബിൽഡ് മാർട്ട് ഷോറൂം പ്രവർത്തനമാരംഭിക്കുന്നു. തുടക്കത്തിൽ കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ആരംഭിക്കുന്ന ഷോറൂം തുടർന്ന് കേരളത്തിൽ കൊച്ചിയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 5 നിലകളിലായി 10,000 ത്തോളം ചതുരശ്രയടി വിസ്തീർണമുള്ള ഷോറൂമിലാണ് ലോകോത്തര ബ്രാൻഡുകൾ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുന്നത്. മലബാറിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ചെയർമാൻ കടന്നപ്പള്ളി മൊയ്തു ഹാജി, വൈസ് ചെയർമാൻ ഐ എസ് എൽ താരം മുഹമ്മദ് റാഫി, ഡയറക്ടർ മുഹമ്മദ് ബഷീർ പെരുമ്പ എന്നിവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ മറ്റെവിടെ ലഭിക്കുന്നതിലും വിലക്കുറവ് അൽ അമാൻ ബിൽഡ് മാർട്ടിൽ ലഭിക്കുമെന്നും ഇവർ പറഞ്ഞു.

അൽ അമാൻ ബിൽഡ് മാർട്ടിന്റെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ ഐ എസ് എൽ താരങ്ങളായ മുഹമ്മദ് റാഫിയും സി കെ വിനീതും ചേർന്ന് നിർവഹിച്ചു.