ഗോദ്‌റെജ് പ്രോപ്പർട്ടീസ് ബംഗലുരുവിൽ 12 ഏക്കർ ഭൂമി വാങ്ങി

Posted on: September 22, 2016

godrej-properties-big

ബംഗലുരു : ഗോദ്‌റെജ് പ്രോപ്പർട്ടീസ് ഭവനപദ്ധതിക്കായി ബംഗലുരുവിൽ 12 ഏക്കർ ഭൂമി വാങ്ങി. സൗത്ത് ബംഗലുരുവിൽ സർജാപൂർ റോഡിന് സമീപമാണ് 10 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പാർപ്പിട പദ്ധതി നിർമ്മിക്കുന്നത്. ഗോദ്‌റെജ് പ്രോപ്പർട്ടീസിന്റെ ബംഗലുരുവിലെ രണ്ടാമത്തെ ഭവനപദ്ധതിയാണ്.

അടുത്തയിടെ നോയിഡ, ഗ്രേറ്റർ നോയിഡ വിപണികളിലേക്കും ഗോദ്‌റെജ് പ്രോപ്പർട്ടീസ് പ്രവേശിച്ചിരുന്നു. ഗോദ്‌റെജ് ഇപ്പോൾ രാജ്യത്തെ 12 നഗരങ്ങളിലായി 129 ദശലക്ഷം ചതുരശ്രയടി നിർമാണപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.