ബ്ലെസ് റിട്ടയർമെന്റ് ലിവിംഗ് പ്രവർത്തനമാരംഭിച്ചു

Posted on: August 22, 2016

Bless-Retirement-Living-Big

കൊച്ചി : റിട്ടയർ ചെയ്ത മുതിർന്ന പൗരൻമാർക്കുവേണ്ടി അന്തർദേശീയ നിലവാരത്തിൽ പൂർത്തിയാക്കിയ ബ്ലെസ് റിട്ടയർമെന്റ് ലിവിംഗ് ആലുവ സൗത്ത് വാഴക്കുളത്ത് പ്രവർത്തനമാരംഭിച്ചു. രാജഗിരി ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക് ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ബ്ലെസ് റിട്ടയർമെന്റ് ലിവിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചു. വി.പി. സജീന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി, വാർഡ് അംഗം കൃഷ്ണകൂമാർ, അഡ്വ. എം. ആർ. രാജേന്ദ്രൻ നായർ, ഡോ. എൻ. എൽ. ഭട്ട്, ജിജോ ആന്റണി, ലിജ ജിജോ, ബാബു ജോസഫ്, ശീതൾ ജിജോ എന്നിവർ പ്രസംഗിച്ചു. 55 വയസ് പൂർത്തിയാക്കുന്നവർക്ക് അവരുടെ അവസാനകാലം വരെ ജീവിക്കാനുള്ള സൗകര്യങ്ങളാണ് ബ്ലെസ് റിട്ടയർമെന്റ് ലിവിംഗിൽ ഒരുക്കിയിട്ടുള്ളത്.