കൊച്ചിയിൽ നൂതന പാർപ്പിട സംരംഭങ്ങളുമായി എസ്‌ഐ

Posted on: August 25, 2013

നിർമാണ- ഭവനവ്യവസായ മേഖലയിലെ പ്രമുഖരായ സതേൺ ഇൻവെസ്റ്റ്‌മെന്റ്‌സ് കൊച്ചിയും കോഴിക്കോടും ഉൾപ്പടെ കേരളത്തിലെ പ്രധാനനഗരങ്ങളിൽ നൂതനമായ ഭവനപദ്ധതികൾ നടപ്പാക്കുന്നു. ചെലവുകുറച്ച്, എന്നാൽ മേന്മയുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെയായിരിക്കും പുതിയ പദ്ധതികൾ പൂർത്തിയാക്കുകയെന്ന് ഡയറക്്ടർ ജേക്കബ് ചാണ്ടി പറഞ്ഞു. പുതുതലമുറയുടെ അഭിരുചികൾക്കനുസരിച്ചാണ് പുതിയ പാർപ്പിട സംരംഭങൾക്ക് എസ്‌ഐ തുടക്കം കുറിച്ചിരിക്കുന്നത്., പുതുതലമുറയെ ലക്ഷ്യമിട്ട് അടുത്തിടെ കൊച്ചിയിൽ കണ്ടെയ്‌നർ ടെർമിനൽ റോഡിൽ ലെവൻ ഐറ്റെൻ ഹൈറ്റ്‌സ്, തൃപ്പൂണിത്തുറയിൽ ഷെൽ ക്രെസ്റ്റ് എന്നീ രണ്ട് പാർപ്പിട സമുച്ചയങ്ങൾ എസ്‌ഐ ആരംഭിച്ചിരുന്നു . എസ്‌ഐയുടെ അടുത്ത പദ്ധതി ഓഗസ്റ്റിൽ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യും.

കൃത്യമായ വെന്റിലേഷനും സ്വകാര്യതയും ഉറപ്പുവരുത്തുന്ന തരത്തിലാണ് ഓരോ മുറിയും പണിതിരിക്കുന്നത്. നൂതനമായ ഡിസൈനുകളാണ് ബാത്ത് റൂമിലും ഉപയോഗിച്ചിരിക്കുന്നത്. വിസ്തൃതിയേറിയതും ചോർച്ച തടയുന്നതിന് മുൻകരുതലെടുത്തിട്ടുള്ളതുമാണ് ബാത്ത് റൂമുകൾ . ഹെൽത്ത് ക്ലബ് , ഫാമിലി ലോഞ്ച്, യോഗ റൂം, റിക്രിയേഷൻ ഹാൾ, സെക്യൂരിറ്റി സംവിധാനങ്ങൾ, റൂഫ് ടോപ്പ് പാർട്ടി ഏരിയ തുടങ്ങി എല്ലാ സൗകര്യങ്ങളും എസ്‌ഐയുടെ പാർപ്പിട പദ്ധതിയുടെ പ്രത്യേകതകളാണ്. സൗരോർജവും ഖരമാലിന്യ സംസ്‌കരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴവെള്ള സംഭരണിയും എസ്‌ഐയുടെ ഓരോ ഭവനപദ്ധതിയിലുമുണ്ടാകും. ഷെൽക്രസ്റ്റിലും കോഴിക്കോട്ടെ പാർപ്പിട പദ്ധതിയിലും സ്വാഭാവിക കുളവും നില നിർത്തിയിട്ടുണ്ട് .

പരിസ്ഥിതി സൗഹൃദമായ രൂപകല്പനയിലൂടെ സുസ്ഥിരവികസനമാണ് എസ്‌ഐ ലക്ഷ്യമിടുന്നത്. ബഹുനിലമന്ദിരങ്ങളുടെ റൂഫ്‌ടോപ്പുകൾ പരിസ്ഥിതി സൗഹൃദമായ ഡിസൈനുകളിലൂടെ ഉപയോഗപ്പെടുത്താമെന്ന് സമൂഹത്തിനു കാണിച്ചുകൊടുത്തത് എസ്‌ഐയാണ്. മുതിർന്നവർക്കും വികലാംഗർക്കുമായി പ്രത്യേകം രൂപകൽപന ചെയ്ത ഡിസൈനുകളും എസ്‌ഐയുടെ മാത്രം പ്രത്യേകതകളാണ്. എല്ലാ അപ്പാർട്ടുമെന്റുകൡും വീൽചെയർ സൗകര്യങ്ങളുള്ള ടൊയ്‌ലെറ്റുകളുമുണ്ടാകും. പാർക്കിംഗ് സ്ഥലത്ത് നിന്നു ലിഫ്റ്റിലേക്കും ലോബിയിലേക്കും വീൽചെയറിൽ സഞ്ചരിക്കാൻ കഴിയുംവിധം റാമ്പും സജീകരിച്ചിട്ടുണ്ട്.

ചെന്നൈയിൽ 1968-ൽ ആരംഭിച്ച എസ്‌ഐ ഇതിനകം 150 ൽ പരം പാർപ്പിട പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട് . ചെന്നൈ, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പ്രവർത്തനമുള്ള എസ്‌ഐക്ക് ദുബായിൽ മാർക്കറ്റിംഗ് ഓഫീസുമുണ്ട്. എസ്‌ഐ കെയർ എന്ന പേരിൽ വിൽപനാനന്തര സേവന വിഭാഗവും എസ്‌ഐക്കുണ്ട്. ദക്ഷിണേന്ത്യയിൽ 150 ൽ പരം കെട്ടിടങ്ങൾ നടപ്പാക്കിയിട്ടുള്ള എസ്‌ഐ 28 പദ്ധതികളുടെ പൂർത്തീകരണ പാതയിലാണ്.