ക്രെഡായ് പ്രോപ്പർട്ടി പ്ലസ് 18 ന്

Posted on: August 17, 2016

CREDAI-Logo-Big

കൊച്ചി : ക്രെഡായ് കൊച്ചി പ്രോപ്പർട്ടി ഷോ ഓഗസ്റ്റ് 18 ന് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ തുടങ്ങും. ക്രെഡായ് പ്രോപ്പർട്ടി പ്ലസ് എക്‌സ്‌പോയിൽ ക്രെഡായ് അംഗത്വമുള്ള പ്രമുഖ ബിൽഡർമാരുടെ പാർപ്പിട പദ്ധതികളോടൊപ്പം ഇന്ത്യയിലെ മികച്ച ഹോം അക്‌സസറി ബ്രാൻഡുകളെ പരിചയപ്പെടാനും അവസരമുണ്ട്.

നൂറിലേറെ ഭവന പദ്ധതികളാണ് ഇത്തവണ ക്രെഡായ് പ്രോപ്പർട്ടി പ്ലസിൽ അവതരിപ്പിക്കുന്നത്. ഒപ്പം ഭവന വായ്പാ സൗകര്യമൊരുക്കി പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമുണ്ട്. പൊതുജനങ്ങൾക്ക് ദിവസവും രാത്രി എട്ടു വരെ ഷോ സന്ദർശിക്കാൻ അവസരമുണ്ടായിരിക്കും. നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രോപ്പർട്ടി പ്ലസ് ഷോ 21 ന് സമാപിക്കും.

TAGS: CREDAI Kochi |