മഹിന്ദ്രയും തേരിയും സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കുന്നു

Posted on: May 24, 2016

Mahindra-TERI-centre-of-excകൊച്ചി : ദ എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടും (തേരി) മഹീന്ദ്ര ലൈഫ് സ്‌പേസസ് ഡവലപ്പേഴ്‌സും ചേർന്നു മികവിന്റെ കേന്ദ്രം സ്ഥാപിക്കും. മഹീന്ദ്ര തേരി സെന്റർ ഫോർ എക്‌സലൻസ് ഫോർ സസ്റ്റൈനബിൾ ഹബിറ്റാറ്റ്‌സ്  എന്ന പേരിലായിരിക്കും സെന്റർ അറിയപ്പെടുക. ഗുഡ്ഗാവിനടുത്തുള്ള തേരിയുടെ ഗുവാൽ പഹാരി കാമ്പസിലാണ് മികവിന്റെ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്.

ഊർജം, വെള്ളം, ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ കെട്ടിട നിർമാണ വസ്തുക്കൾ എന്നിവയ്ക്ക് സെന്റർ പ്രത്യേക ശ്രദ്ധ നൽകും. ഇന്ത്യയിലെ ഭവന നിർമാണ മേഖലയിൽ പ്രസക്തമായ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റയിലെ വിടവു നികത്തുന്നതിനുള്ള ഗവേഷണമാണ് സെന്റർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. സെന്ററിന്റെ ഗവേഷണ ഫലങ്ങൾ കോൺഫറൻസുകൾ, ശില്പശാലകൾ, റിപ്പോർട്ടുകൾ, സെമിനാർ തുടങ്ങിയവ വഴി വിവരങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആളുകളിൽ എത്തിക്കുവാനും സെന്റർ ഉദ്ദേശിക്കുന്നുവെന്ന് തേരിയുടെ ഡയറക്ടർ ജനറൽ ഡോ അജയ് മാത്തൂർ പറഞ്ഞു.

മഹീന്ദ്ര തേരി പോലുള്ള മികവിന്റെ കേന്ദ്രങ്ങൾ കാലത്തിന്റെ ആവശ്യമാണെന്ന് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടർ അനിത അർജുൻദാസ് പറഞ്ഞു.