ഉദാര ഭവന വായ്പയുമായി ഡി എച്ച് എഫ് എൽ വൈശ്യ ഹൗസിംഗ്

Posted on: August 23, 2014

Rural-House-B

ഗ്രാമീണ മേഖലയ്ക്കായി ഡി എച്ച് എഫ് എൽ വൈശ്യ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഉദാര വ്യവസ്ഥകളോടെയുള്ള ഭവന വായ്പാ പദ്ധതി തുടങ്ങി. 9.35 ശതമാനത്തിൽ തുടങ്ങുന്ന പലിശനിരക്കിൽ 15 വർഷം വരെയാണ് ‘റൂറൽ ഹൗസിംഗ് ഫണ്ട് സ്‌കീം’ കാലാവധി. ആദ്യത്തെ 7 വർഷം സ്ഥിരവും തുടർന്ന് വേരിയബിളും ആയിരിക്കും നിരക്ക്.

അര ലക്ഷം വരെ ജനസംഖ്യയുള്ള സ്ഥലങ്ങളെയും ഗ്രാമങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. പാർപ്പിടം സ്വന്തമായി പണിയാനും വാങ്ങാനും നിലവിലുള്ള വീടുകൾ പുതുക്കിപ്പണിയാനും 15 വർഷത്തേക്ക് 15 ലക്ഷം വരെ രൂപ വായ്പ നൽകും.

ഗ്രാമീണ മേഖലയിലെ പാർപ്പിട പ്രശ്‌നം പരിഹരിക്കാൻ വ്യാപക ഡി എച്ച് എഫ് എൽ വൈശ്യ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഏറ്റവും ഉദാരമായ നിരക്കുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ആർ. നമ്പിരാജൻ പറഞ്ഞു.

പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട് സൗജന്യ നിയമസഹായവും സാങ്കേതികസഹായവും കമ്പനി ലഭ്യമാക്കുകയും ചെയ്യും. വിവിധ സ്ഥലങ്ങളിൽ ഉടൻ വായ്പ അനുവദിക്കുന്ന മേളകളും റോഡ് ഷോകളും കമ്പനി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.