ദ ട്രീസ് ഭവന പദ്ധതിയുമായി ഗോദറെജ് പ്രോപ്പർട്ടീസ്

Posted on: November 28, 2015

Godrej-Properties-The-Trees

കൊച്ചി : ഗോദറെജ് പ്രോപ്പർട്ടീസ് മുംബൈ വിക്രോളിയിൽ പുതിയ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. മുംബൈയിലെ പ്രധാന ബിസിനസ് ഹബുകൾ, ട്രാൻസിറ്റ് പോയിന്റുകൾ തുടങ്ങിയവയുടെ സാമീപ്യമാണ് ദ ട്രീസ് ഭവന പദ്ധതിയുടെ പ്രത്യേകത. ഈസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽനിന്നു വെറും 100 മീറ്റർ മാറിയാണ് ദ ട്രീസ് പദ്ധതി. സാന്താക്രൂസ്- ചെമ്പൂർ ലിങ്ക് റോഡുവഴി ബാന്ദ്ര കുർള കോംപ്ലെക്‌സുമായി (ബികെസി) ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെ എത്താൻ 15 മിനിട്ടു മതി. ഈസ്റ്റേൺ ഫ്രീവേ വഴി 30 മിനിറ്റു കൊണ്ട് ഫോർട്ടിലെത്താം. നവ ഷെവായിൽനിന്നു സ്വേരിയിലേയ്ക്കുള്ള പുതിയ പാലം, പുതിയ നിർദിഷ്ട വിമാനത്താവളം തുടങ്ങിയ വിക്രോളിയെ മുംബൈയുടെ കേന്ദ്രബിന്ദുവാക്കി മാറ്റും.

പദ്ധതിയിൽ 9.4 ഏക്കറോളം വാണിജ്യാവശ്യത്തിനാണ് ഉപയോഗിക്കുക. ഗോദറെജ് ഗ്രൂപ്പിന്റെ ആഗോള ഹെഡ്ക്വാർട്ടേഴ്‌സായ ഗോദറെജ് വൺ ഇവിടെ പണി പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിൽ 5 ലക്ഷം ചതുരശ്രയടി വരുന്ന 374 അപ്പാർട്ട്‌മെന്റുകളാണ് നിർമിക്കുകയെന്ന് ഗോദറെജ് പ്രോപ്പർട്ടീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിറോഷാ ഗോദറെജ് അറിയിച്ചു.

ഒറ്റ ബെഡ് റൂം മുതൽ 3 ബെഡ്‌റൂം വരെയുള്ള അപ്പാർട്ടുമെന്റുകൾ ലഭ്യമാണ്. വലുപ്പം 480 ചതുരശ്രയടി മുതൽ 1334 ചതുരശ്രയടി വരെ. പെന്റുഹൗസുകളുടെ വലുപ്പം 2043 ചതുരശ്രയടി മുതൽ 2465 ചതുരശ്രയടി വരെ. ഇവയ്‌ക്കെല്ലാറ്റിനും പ്രീമിയം സ്‌പെസിഫിക്കേഷനാണ് നല്കിയിട്ടുള്ളത്. ബെയ്ജിംഗ് ഒളിമ്പിക്ക് മാസ്റ്റർ പ്ലാാൻ ഉൾപ്പെടെയുള്ള പദ്ധതികൾ വികസിപ്പിച്ചിട്ടുള്ള സസാക്കി ആർക്കിടെക്റ്റ്‌സ് ആണ് ദ ട്രീയുടെ മാസ്റ്റർ പ്‌ളാനർ. ക്വലാലംപൂരിലെ പെട്രോനാസ് ടവേഴ്‌സ് തുടങ്ങിയവയുടെ രൂപകല്പന ചെയ്ത പെർക്കിൻസ് ഈസ്റ്റ്മാൻ ആണ് ഈ പദ്ധതിയുടെ മുഖ്യ ഡിസൈൻ ആർക്കിടെക്‌റ്റെന്നും അദ്ദേഹം അറിയിച്ചു.