കല്യാൺ സൺഫീൽഡ്‌സ് ഉടമകൾക്ക് കൈമാറി

Posted on: October 9, 2015

Kalyan-Sunfield-tcr-Big

തൃശൂർ : കല്യാൺ ഡവലപ്പേഴ്‌സിന്റെ രണ്ടാമതു പാർപ്പിട പദ്ധതിയായ തൃശൂരിലെ കല്യാൺ സൺഫീൽഡ്‌സ് ഉടമകൾക്ക് കൈമാറി. കല്യാൺ ഡവലപ്പേഴ്‌സ് ചെയർമാൻ ടി. എസ്. കല്യാണരാമൻ, മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കല്യാൺ ഡവലപ്പേഴ്‌സ് കേരളത്തിൽ 300 കോടി രൂപ നിക്ഷേപിക്കും. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലായി എട്ടു പുതിയ പദ്ധതികളിലായി പത്തുലക്ഷം ചതുരശ്രയടിയാണു നിർമാണമാണ് ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ചു ലക്ഷം ചതുരശ്രയടിു വിവിധ പദ്ധതികളിലായി നിർമാണം നടന്നുവരുന്നു.

കല്യാൺ സൺഫീൽഡ്‌സിൽ 2.6 ഏക്കർ സ്ഥലത്തായി 31 ആഡംബര വില്ലകളാണു നിർമിച്ചത്. 30 ശതമാനം തുറസായ സ്ഥലങ്ങളും മനോഹരമായ പൂന്തോട്ടവും ആകർഷകമായ ക്ലബ് ഹൗസും വിശാലമായ ഉൾറോഡുകളുമുണ്ട്. രണ്ടു വർഷത്തിനുള്ളിൽ മികച്ച ഗുണമേന്മയോടെയും ആകർഷകമായ ലാൻഡ്‌സ്‌കേപ്പോടുകൂടിയുമാണു പദ്ധതി പൂർത്തിയാക്കിയതെന്നു ചെയർമാൻ ടി. എസ്. കല്യാണരാമൻ പറഞ്ഞു.

കോട്ടയം കഞ്ഞിക്കുഴിയിൽ 82 സെന്റ് സ്ഥലത്ത് 2, 3 ബെഡ്‌റൂമുകളുടെ 19 നിലകളുള്ള ടവറുകളുടെ നിർമാണം 2017 അവസാനം പൂർത്തിയാക്കുമെന്നു മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക് പറഞ്ഞു. കേരളത്തിനു പുറത്തെ ആദ്യ പദ്ധതി ബംഗലുരുവിലാണ്.