പ്രൈം മെറീഡിയൻ ടൗൺഷിപ്പുകൾക്കായി 2500 കോടി നിക്ഷേപിക്കും

Posted on: September 18, 2015

Prime-Meridian-Ravi-Shankar

കൊച്ചി : പ്രമുഖ റിയൽഎസ്‌റ്റേറ്റ് ഡെവലപ്പറായ പ്രൈം മെറീഡിയൻ അടുത്ത രണ്ടുവർഷത്തിനുള്ളിൽ 2500 കോടി രൂപ മുതൽമുടക്കും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബംഗലുരു, മുംബൈ എന്നിവടങ്ങളിലാണ് വികസനത്തിന് ലക്ഷ്യമിടുന്നത്. സംയോജിത ടൗൺഷിപ്പുകൾ നിർമ്മിക്കുന്നതിലാണ് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈം മെറീഡിയന്റെ ശ്രദ്ധ. കളമശേരിയിൽ പവിലിയനും, ഇടക്കൊച്ചിയിൽ അതീവ ആഡംബര സ്‌കൈ വില്ലയായ സിഗ്നേച്ചറും സ്ഥാപിക്കും.

നേരത്തെ മെറീഡിയൻ ഹോംസ് എന്നറിയപ്പെട്ടിരുന്ന കമ്പനി അടുത്തയിടെ റീബ്രാൻഡിംഗിലൂടെ പുതിയ രൂപവും പ്രൈം മെറീഡിയൻ എന്ന ലോഗോയും സ്വീകരിച്ചിരുന്നു. ഇംപീരിയൽ ഗാർഡൻസ്, ബ്ലൂ വാട്ടേഴ്‌സ് വില്ലാസ്, ബ്ലൂ വാട്ടേഴ്‌സ് അപ്പാർട്ടാമെന്റ്‌സ് എന്നിവയാണ് പ്രൈം മെറീഡിയൻ പൂർത്തിയാക്കിയ പ്രധാന പദ്ധതികൾ. വിപുലമായ വളർച്ചയുടെ ഘട്ടത്തിലൂടെയാണ് പ്രൈം മെറീഡിയൻ കടന്നുപോകുന്നതെന്നും റീബ്രാൻഡിംഗ് വിജയമായിരുന്നുവെന്നും പ്രൈം മെറീഡിയൻ മാനേജിംഗ് ഡയറക്ടർ രവി ശങ്കർ പറഞ്ഞു.

വലിയ സ്വീകാര്യതയാണ് കമ്പനിക്കു ലഭിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി മികച്ച വിശ്വാസ്യത നേടിയെടുത്ത കമ്പനി അടുത്ത പത്തു വർഷത്തേയ്ക്കും അതിനപ്പുറവും മികച്ച വളർച്ച നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രവി ശങ്കർ ചൂണ്ടിക്കാട്ടി. വളർച്ചയുള്ള വിപണികൾക്കായാണ് 2500 കോടി രൂപ നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസത്തിനുള്ളിൽ സച്ചിൻ ടെൻഡുൽക്കറെപോലുള്ള ഇതിഹാസതാരവുമായുള്ള ബന്ധത്തിന്റെ മൂല്യം മനസ്സിലാക്കുവാൻ കഴിഞ്ഞുവെന്ന് പ്രൈം മെറീഡിയൻ മാനേജിംഗ് ഡയറക്ടർ രവി ശങ്കർ പറഞ്ഞു. ബ്രാൻഡ് എന്ന നിലയിൽ പ്രൈം മെറീഡിയൻ വൻ വളർച്ചയാണ് ലക്ഷ്യമിടുന്നത്. സച്ചിൻ ടെൻഡുൽക്കർ ഈ ബ്രാൻഡിന്റെ ഭാഗമാകുമ്പോൾ ബ്രാൻഡ് മൂല്യവും വിശ്വസ്തതയും സ്ഥിരതയും വർദ്ധിക്കും. പ്രൈം മെറീഡിയനുമായി ദീർഘകാല ബന്ധത്തിന് സമ്മതിച്ചതിന് അദ്ദേഹം സച്ചിനു നന്ദി രേഖപ്പെടുത്തി.