കോട്ടയത്ത് അസറ്റ് സഫയർ മെഗാ ഹോം എക്‌സ്‌പോ

Posted on: May 30, 2015

Asset-Sapphire-KTM-big

കൊച്ചി : അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന മെഗാ ഹോം എക്‌സ്‌പോ -സഫയർ ഹണ്ടിന് തുടക്കം കുറിച്ചു. ജൂൺ അഞ്ചു വരെ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിലെ അസറ്റ് ഹോംസിന്റെ പുതിയ ഓഫീസിലാണ് മെഗാഹോം എക്‌സ്‌പോ.

അസറ്റ് സഫയറിന്റെ പൂർത്തീകരിച്ച അപ്പാർട്ട്‌മെന്റ് സന്ദർശിക്കാനും സ്‌പോട്ട് ബുക്കിംഗിലൂടെ നിരവധി ആനുകൂല്യങ്ങൾ സ്വന്തമാക്കാനുമുള്ള അവസരമാണ് മെഗാ ഹോം എക്‌സ്‌പോ ഒരുക്കുന്നത്. കൂടാതെ സന്ദർശിക്കുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളും ലഭിക്കും.

12 നിലകളിലായി അസറ്റ് സഫയർ എന്ന പ്രീമിയം ഗാർഡൻ അപ്പാർട്ട്‌മെന്റ്‌സ് ആധുനികജീവിതത്തിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോട്ടയത്തെ ആദ്യ ഗാർഡൻ അപ്പാർട്ട്‌മെന്റാണ്. റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, മഴവെള്ളസംഭരണി, ലാൻഡ്‌സ്‌കേപ് ചെയ്ത ഗാർഡൻ, വീഡിയോ ഡോർ ഫോൺ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ഓട്ടോമാറ്റിക് ഗേറ്റ് ഓപ്പണിംഗ് തുടങ്ങിയ സൗകര്യങ്ങളും അസറ്റ് സഫയർ നൽകുന്നുണ്ട്.

അസറ്റ് ഹോംസിന്റെ ദുബായ് കരാമയിലുള്ള ഓഫീസ് ജൂൺ ഒന്നുമുതൽ ആറുവരെ സന്ദർശിക്കുന്നവർക്കും ഈ ആനുകൂല്യങ്ങളോടെ അസറ്റ് സഫയർ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 9846043108 എന്ന നമ്പരിൽ അറിയാവുന്നതാണ്.