ഇന്ത്യന്‍ ഓയിലുമായി അഡ്‌നോക് ദീര്‍ഘകാല കരാറില്‍

Posted on: April 24, 2019

അബുദാബി : അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ഉന്നത ഗുണനിലവാരമുള്ള ബേസ് ഓയിലിന്റെ (എഡി ബേസ്) ദീര്‍ഘകാല കൈമാറ്റത്തിനായി കരാര്‍ ഒപ്പുവച്ചു.

ഇന്ധന ഇടപാടുകളിലെ സുപ്രധാന പങ്കാളിയെന്ന നിലയില്‍ ഇന്ത്യന്‍ ഓയിലുമായുള്ള ഉടമ്പടി വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് അഡ്‌നോക് റിഫൈന്‍ഡ് പ്രോഡക്റ്റ് സെയില്‍ ആക്ടിങ്ങ് സീനിയര്‍ വൈസ് പ്രസിഡന്റ് അഹമ്മദ് ബിന്‍ താലിത് പറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ ഉന്നത ഗുണനിലവാരമുള്ള എഡി ബേസ് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.  ഫോര്‍ച്യൂണിന്റെ പട്ടികയില്‍ ലോകത്തിലെ ഏറ്റവും വലിയ 137-ാമത്തെ കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ഓയില്‍ 4,50,000 ടണ്‍ ഇന്ധനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിവര്‍ഷം വില്ക്കുന്നത്. ഇരുപതു ലക്ഷം ടണ്‍ ഫിനിഷ്ഡ് ലൂബ്രിക്കന്റാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിവര്‍ഷം ആവശ്യം. അതുകൊണ്ടുതന്നെ അഡ്‌നോക്കുമായുള്ള കരാര്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ത്യന്‍ ഓയിലിന് വലിയ നേട്ടമുണ്ടാകും.

TAGS: Indian Oil |