കല്യാണ്‍ ജൂവലേഴ്‌സ് മസ്‌ക്കറ്റിലും ഷാര്‍ജയിലും പുതിയ ഷോറൂം തുറന്നു

Posted on: February 5, 2019

കൊച്ചി : കല്യാണ്‍ ജൂവലേഴ്‌സ് മസ്‌ക്കറ്റിലും ഷാര്‍ജയിലും പുതിയ ഷോറൂം തുറന്നു. മസ്‌ക്കറ്റിലെ കല്യാണിന്റെ അഞ്ചാമത്തെ ഷോറൂമാണ് റൂവി ഹൈ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഷാര്‍ജ എമിറേറ്റ്‌സിലെ കല്യാണിന്റെ നാലാമത്തെ ഷോറൂമാണ് അല്‍ മജാസ് കിംഗ് ഫൈസല്‍ സ്ട്രീറ്റിലെ ലുലു മാളില്‍ തുറന്നത്.

ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മസ്‌ക്കറ്റിലെ അഞ്ചാമത് ഷോറൂമിന് തുടക്കം കുറിക്കുന്നത്. ഉപയോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കാന്‍ പ്രേരണ നല്കുന്നത്. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് മുന്നോട്ടുപോകുന്നത് തുടരുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

ഇന്ത്യയിലും മധ്യപൂര്‍വദേശത്തെ ഒമാന്‍, യുഎഇ, ഖത്തര്‍, കുവൈറ്റ് എന്നീ നാലു രാജ്യങ്ങളിലുമായി ആകെ 136 എക്‌സ്‌ക്ലൂസീവ് ഷോറൂമുകളുമാണ് നിലവില്‍ കല്യാണ്‍ ജൂവലേഴ്‌സിനുള്ളത്. ഇ-കൊമേഴ്‌സ് മേഖലയിലും കല്യാണ്‍ ജൂവലേഴ്‌സ് സാന്നിദ്ധ്യം വിപുലമാക്കാന്‍ ഉദ്ദേശിക്കുന്നു. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന കല്യാണ്‍ ജൂവലേഴ്‌സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ കല്യാണ്‍ അക്ഷയ പ്രയോരിട്ടി സ്‌കീമും ഇപ്പോള്‍ നിലവിലുണ്ട്.