സമാന ഗ്ലോബല്‍ ഫണ്ട് അന്താരാഷ്ട്രതല പ്രഖ്യാപനം അബുദാബിയില്‍

Posted on: December 21, 2018

അബുദാബി : സമാന ഗ്ലോബല്‍ ഫണ്ട് (എസ് ജി എഫ് 2020 സ്‌കീം 1) അന്താരാഷ്ട്ര തലത്തിലെ പ്രഖ്യാപനം എമിറേറ്റ്‌സ് പാലസ് അബുദാബിയില്‍ വച്ച് നടന്നു. യു എ  ഇ  ഇന്ത്യ ബിസിനസ്സ് ഫെസ്റ്റില്‍ ഐ.ബി.എം.സി. യുഎഇ ചെയര്‍മാന്‍ ഷെയ്ക്ക് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഹമീദ് , സമാന സി.എം.ഡി. ഒ.എം.എ. റഷീദ് എന്നിവര്‍ ചേര്‍ന്ന് പ്രഖ്യാപനം നടത്തി. ഐ.ബി.എം.സി. എം ഡി & സി ഇ ഒ പി. കെ. സജിത്കുമാര്‍, സമാന ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സബിത് കൊരമ്പ, ഐ.ബി.എം.സി. സിബിഒ & ഇഡി അനൂപ് പി. എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു