യുഎഇയിലെ മികച്ച സ്വകാര്യ കമ്പനികളില്‍ നാലാമത് ലുലു

Posted on: December 18, 2018

ദുബായ് : യുഎയിലെ മികച്ച സ്വകാര്യ കമ്പനികളെ കണ്ടെത്താനുള്ള ഫോബ്‌സ് പട്ടികയില്‍ ലുലുവിന് നാലാം സ്ഥാനം. ഫോബ്‌സ് മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ഖുലൂദ് അല്‍ ഉമൈനിയില്‍ നിന്ന് ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫലി പുരസ്‌കാരം ഏറ്റുവാങ്ങി.

സാമ്പത്തിക നേട്ടം, പ്രവര്‍ത്തന ശൃംഖല, സംഘാടന മികവ്, തൊഴിലാളികളുടെ പ്രാപ്തി, നൂതന വിപണന തന്ത്രം, സാമൂഹിക പ്രതിബദ്ധതാ പരിപാടികള്‍ എന്നിവ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.