ബാഗേജ് ചട്ടം കര്‍ശനമാക്കി ഷാര്‍ജ എയര്‍പോര്‍ട്ട്

Posted on: December 10, 2018

ഷാര്‍ജ : വാരി വലിച്ചു കെട്ടിക്കൊണ്ടു പോകുന്ന ബാഗേജുകള്‍ അനുവദിക്കില്ലെന്നതുള്‍പ്പടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഷാര്‍ജ എയര്‍പോര്‍ട്ട്. ഇത്തരം ബാഗേജ് ചരക്കുനീക്കം തടസപ്പെടുത്തുന്നതിനാലാണ് നടപടി. ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം ഈ നിയമം നിലവില്‍ വന്നിരുന്നു.

മറ്റു നിബന്ധനകള്‍ :  1) 75 സെന്റിമീറ്റര്‍ ഉയരവും 60 സെന്റിമീറ്റര്‍ നീളവും 90 സെന്റിമീറ്റര്‍ നീളവുമാകണം ബാഗുകളുടെ പരമാവധി വലുപ്പം. 2) ഏതെങ്കിലും ഒരുഭാഗം പരന്നതായിരുക്കുകയും വേണം. 3) രണ്ടു സാധനങ്ങള്‍ കൂട്ടിക്കെട്ടി കൊണ്ടുപോകാന്‍ അനുവദിക്കില്ല. 4) ബാഗേജുകള്‍ ചരടുകൊണ്ട് കെട്ടുന്നതും ഒഴിവാക്കണം. പകരം ചുറ്റും ടേപ്പ് ഒട്ടിച്ചു സുരക്ഷിതമാക്കാം. 5) ബാഗേജുകള്‍ തോളില്‍ തൂക്കാനുള്ള നീളന്‍ സ്ട്രാപ്പുകള്‍ അനുവദിക്കില്ല. കണ്‍വെയര്‍ ബെല്‍റ്റുകളില്‍ ഇവ കുടുങ്ങുന്നത് ഒഴിവാക്കാനാണിത്. 6) മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും. ഉടമകള്‍ ഇതു വേറെ പാക്കു ചെയ്തു നല്‍കണം.

TAGS: Sharjah Airport |