യു എ ഇ വീസ നിയമത്തില്‍ പരിഷ്‌കാരം

Posted on: October 22, 2018

ദുബായ് : യു എ ഇയില്‍ വീസ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി. സന്ദര്‍ശക, ടൂറിസ്റ്റ്, വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ കാലവധി നീട്ടാം. നിലവില്‍ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാനും അനുമതിയുണ്ട്. മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സര്‍വകലാശാലകളിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീസാ കാലാവധിയും നീട്ടി നല്‍കും.

18 കഴിഞ്ഞ മക്കളെ മാതാപിതാക്കളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു മാറ്റണമെന്ന നിബന്ധനയിലാണ് ഇളവ്. കോഴ്‌സ് പൂര്‍ത്തിയാക്കുംവരെയുള്ള കാലയളവിലേക്കാണു വീസ പുതുക്കിനല്‍കുക. ഇതിനു ശേഷം മറ്റു ജോലിയിലേക്കോ സ്‌പോണ്‍സര്‍ഷിപ്പിലേക്കോ മാറണം. വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഒരു വര്‍ഷത്തേക്ക് താമസ വീസാ കാലാവധി നീട്ടി നല്‍കാനും പുതിയ വീസ നിയമം അനുമതി നല്‍കുന്നു.

TAGS: UAE Vissa |