ഫിലിപ്പീന്‍സില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം

Posted on: August 9, 2018

മനില : ആസിയാന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. മനിലയിലെ മലകനാംഗ് കൊട്ടാരത്തില്‍ വച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയുമായി എം.എ യൂസഫലി കൂടിക്കാഴ്ച നടത്തി. ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും റോഡിഗ്രോ യൂസഫലിക്ക് ഉറപ്പു നല്‍കി.

ആസിയാന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഫിലിപ്പീന്‍സില്‍ പ്രവര്‍ത്തനമാരംഭിച്ചു. ‘മെയ് എക്‌സ്‌പോര്‍ട്‌സ് ഫിലിപ്പീന്‍സ്’ എന്ന പേരില്‍ തലസ്ഥാനമായ മനിലയ്ക്കടുത്തുള്ള ലഗൂണ പ്രവിശ്യയിലെ പുതിയ കേന്ദ്രം ഫിലിപ്പീന്‍സ് കൃഷി മന്ത്രി ഹോസെ ഗബ്രിയേല്‍ ഉദ്ഘാടനം ചെയ്തു.

ഫിലിപ്പീന്‍സില്‍ നിന്നുള്ള തനത് ഭക്ഷ്യവസ്തുക്കള്‍, പഴം- പച്ചക്കറികള്‍, ഫ്രോസണ്‍ ഉത്പന്നങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, സൗന്ദര്യ വസ്തുക്കള്‍ എന്നിവ സംരംഭിച്ച് ഗള്‍ഫിലും ഇന്‍ഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലുമുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. 200 കോടി രൂപയുടെ വാര്‍ഷിക വിപണനമാണ് ലുലു ലക്ഷ്യമിടുന്നത്.